|    Sep 23 Sat, 2017 11:38 pm
FLASH NEWS

റോഡില്‍ പരിക്കേറ്റ് കിടന്നവരെ എക്‌സൈസ് സംഘം ആശുപത്രിയില്‍ എത്തിച്ചു

Published : 9th November 2016 | Posted By: SMR

ശാസ്താംകോട്ട:   ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന കുവാക്കളെ എക്‌സൈസ് സംഘം ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ വൈകീട്ട് ആറോടെ ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസ് ജങ്ഷന് സമീപമാണ് വടക്കന്‍ മൈനാഹപ്പള്ളി സ്വദേശികളായ അന്‍സര്‍(28), നാസര്‍(39) എന്നിവര്‍ പരിക്കേറ്റ് റോഡില്‍ കിടന്നത്. സമീപത്തുണ്ടായിരുന്ന ആരും യുവാക്കളെ സഹായിക്കാന്‍ മുതിര്‍ന്നില്ല. ഈ സമയം പെട്രോളിങ്ങിനായി ഇതുവഴി കടന്നു വന്ന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ തന്നെ ഇവരെ ശാസാതാംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക