|    Jul 25 Tue, 2017 2:21 am
FLASH NEWS

റോഡില്‍ നിര്‍ത്തിയിട്ട ലോറി മാറ്റാത്തത് ദുരിതമാവുന്നു

Published : 1st July 2016 | Posted By: SMR

കൂത്തുപറമ്പ്: എന്‍ജിന്‍ തകരാര്‍ കാരണം റോഡില്‍ നിര്‍ത്തിയിട്ട ലോറി മാറ്റാത്തത് വഴിയാത്രക്കാര്‍ക്ക് ദുരിതമാവുന്നു. കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാന പാതയില്‍ കായലോടാണ് റോഡില്‍ നാഷനല്‍ പെര്‍മിറ്റ് ലോറി നിര്‍ത്തിയിട്ടിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് മമ്പറം ഭാഗത്ത് നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുന്നതിനിടയില്‍ ലോറി എന്‍ജിന്‍ തകരാര്‍ കാരണം റോഡില്‍ നിന്നു പോയത്. എന്നാല്‍ ആഴ്ച ഒന്നായിട്ടും അറ്റകുറ്റപ്പണിയെടുത്ത് ലോറി കൊണ്ടുപോവാന്‍ ഡ്രൈവറോ ഉടമസ്ഥനോ ഇതുവരെ എത്തിയിട്ടില്ല. മാഹി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെ ദീര്‍ഘദൂര ചരക്ക് വാഹനങ്ങള്‍ കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടിലൂടെയാണ് വഴി തിരിച്ച് വിട്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ ഇതു വഴി വാഹനങ്ങളുടെ തിരക്കാണ്. ഒരു വളവ് കഴിഞ്ഞ് വരുന്ന ഭാഗമയതിനാല്‍ അപകട സാധ്യതയും കൂടുതലാണ്. റോഡിന്റെ പകുതി ഭാഗവും ലോറി അപഹരിച്ചതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് ഇതു വഴി പോവുമ്പോള്‍ പ്രയാസമുണ്ടാക്കുകയാണ്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ലോറി എടുത്ത് മാറ്റാന്‍ പോലിസ് അധികാരികള്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക