|    Oct 19 Fri, 2018 4:05 am
FLASH NEWS
Home   >  National   >  

റോഡില്‍ തുപ്പുന്നവര്‍ക്ക് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയില്ലെന്ന് മോദി

Published : 11th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: റോഡില്‍ തുപ്പുകയും മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്യുന്നവര്‍ക്ക് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികം അനുസ്മരിച്ച് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡും പരിസരവും വൃത്തിയാക്കുന്നവര്‍ക്കാണ് പ്രഥമസ്ഥാനമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സ്വച്ച് ഭാരത് അഭിയാന്‍ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ ഊന്നി പറഞ്ഞു. രാജ്യത്ത് ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയമാണെന്നും അതിനു ശേഷം മതി പ്രാര്‍ത്ഥനാ മുറിയെന്നും മോദി പറഞ്ഞു. 2001ല്‍ നടന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് സെപ്തംബര്‍ 11  ഓര്‍ക്കുന്നത് എന്നാല്‍ ഇതിനു മുമ്പ് 1983ല്‍ ഒരു സെപ്തംബര്‍11 ഉണ്ടായിരുന്നെന്ന്ും അന്നാണ് ഇന്ത്യക്കാരനായ ഒരു യുവാവ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയതെന്നും സ്വാമി വിവേകാനന്ദനെ അനുസ്മരിച്ച് മോദി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss