|    Oct 17 Tue, 2017 8:42 pm
FLASH NEWS

റോഡില്‍ കൊലവിളി മുഴക്കി ടിപ്പര്‍ലോറികള്‍

Published : 23rd August 2016 | Posted By: SMR

മുക്കം: നടുറോഡില്‍ നിരവധി മനുഷ്യ ജീവനുകള്‍ പോലിഞ്ഞ് വീഴുമ്പോഴും ടിപ്പര്‍ ലോറികളുടെ മരണപാച്ചില്‍ അവസാനിക്കുന്നില്ല. മുക്കത്ത് ഒരാഴ്ചക്കിടെ ടിപ്പറുകളുടെ അടിയില്‍പെട്ട് ജീവന്‍ പൊലിഞ്ഞത് രണ്ടുപേര്‍ക്ക്.
ഇന്നലെ വല്യുപ്പക്കൊപ്പം സ്‌കൂള്‍ വിട്ട് സ്‌കൂട്ടറില്‍ വരുന്നതിനിടെയാണ് ടിപ്പറിടിച്ച് തറോല്‍ ആസിഫിന്റേയും സജിനയുടേയും ഏകമകള്‍ ഫാത്തിഹ ജന്ന (7) മരിച്ചത്. അമിതവേഗതയിലെത്തിയ ടിപ്പര്‍ സ്‌കൂട്ടറിനെ മറികടക്കാനുളള ശ്രമത്തിനിടയില്‍ സ്‌കൂട്ടറില്‍ കൊളുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മുക്കം പിസി ജങ്ഷനില്‍ കാല്‍നട യാത്രക്കാരനായ അരീക്കോട് വാവൂര്‍ സ്വദേശി വേലായുധന്‍ (58) ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത്. അപകടങ്ങള്‍ പതിവായിട്ടും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തിലാണ് ടിപ്പര്‍ ഡ്രൈവര്‍മാര്‍. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി വാഹനത്തിന് ഓവര്‍ബോഡിയും ഫിറ്റ് ചെയ്ത് അധിക ലോഡുമായി പായുന്ന വാഹന െ്രെഡവര്‍മാര്‍ കാക്കിഷര്‍ട്ട് പോലും പലപ്പോഴും ധരിക്കാറില്ല. പല സമയങ്ങളിലും ക്ലീനര്‍മാരായിരിക്കും വാഹനമോടിക്കുന്നതും. എന്നാ ല്‍ ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ അധികൃതരും കണ്ണടക്കാറാണ് പതിവ്.
മുക്കത്ത് ടിപ്പറുകളുടെ മരണപ്പാച്ചിലിനെതിരെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ടിപ്പറുകള്‍ തടഞ്ഞു. ഒയിസ്‌ക, ജേസീസ്, ലയണ്‍സ് ക്ലബ്ബ്, മാനവം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ശനിയാഴ്ച രാവിലെയും വാഹനങ്ങള്‍ തടഞ്ഞ് സ്‌കൂള്‍ സമയങ്ങളില്‍ രാവിലെ 8.30നും 10 മണിക്കും ഇടയിലും വൈകിട്ട് 3.30നും 5 മണിക്കും ഇടയിലും ടിപ്പറുകള്‍ റോഡിലിറക്കരുതെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പാലിക്കാത്തതാണ് ഇന്നലെ വീണ്ടും തടയാന്‍ കാരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക