|    Aug 16 Thu, 2018 6:19 am
FLASH NEWS

റോഡിലെ ടാര്‍ വീപ്പകള്‍ കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളാവുന്നു

Published : 3rd August 2018 | Posted By: kasim kzm

എടപ്പാള്‍: സംസ്ഥാന പാതയില്‍ അപകടം കുറയ്ക്കുന്നതിനായി സ്ഥാപിച്ച ടാര്‍ വീപ്പകളില്‍ മഴ വെളളം കെട്ടിക്കിടക്കുന്നത് കൊതുകുകള്‍ വളരുന്നതിന് കാരണമാകുന്നു. ടാര്‍ വീപ്പകളില്‍ നിറഞ്ഞ മഴവള്ളം നീക്കം ചെയ്യാനോ വാഹനം ഇടിച്ച് തകര്‍ന്നവ മാറ്റി സ്ഥാപിക്കാനോ ആരും രംഗത്ത് വരാത്തത് അപകട ഭീതി പരത്തുന്നുമുണ്ട്.
കുറ്റിപ്പുറം മുതല്‍ കടവല്ലൂര്‍ പാടം വരയുള്ള ഭാഗങ്ങളിലെ അപകട മേഖലയിലായിരുന്നു ടാര്‍ വീപ്പകള്‍ ഉപയോഗിച്ച് ഡിവൈഡര്‍ നിര്‍മിച്ചിരുന്നത്. പല ഭാഗത്തും വാഹനം ഇടിച്ച് തകര്‍ത്തതിനാല്‍ വീപ്പകള്‍ നീക്കം ചെയ്തു. ഒരു പരിധിവരെ അപകടം കുറയാന്‍ ഇവ കാരണമാക്കിയിരുന്നു.
എടപ്പാള്‍-തൃശൂര്‍ റോഡില്‍ കണ്ണഞ്ചിറയിലെ ടാര്‍ വീപ്പകള്‍ നീക്കം ചെയ്തതോടെ നിരവധി അപകടങ്ങള്‍ നടന്നു കഴിഞ്ഞു. നിലവില്‍ ശേഷിക്കുന്ന നടുവട്ടത്തെ വീപ്പകളിലാണ് മഴവെള്ളം കെട്ടിക്കിടന്ന് കൊതുകിന് വളരാന്‍ സഹായമൊരുക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss