|    May 26 Fri, 2017 10:39 pm
FLASH NEWS

റോഡിലെ കുഴി: നഷ്ടപരിഹാരം ഉദേ്യാഗസ്ഥരില്‍ നിന്നും ഈടാക്കണം

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: ദേശീയപാതയിലും പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലും രൂപപ്പെടുന്ന കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ നഷ്ടപരിഹാരമായി നല്‍കുന്ന തുകയുടെ ഒരു ഭാഗം ഉത്തരവാദപ്പെട്ട ഉദേ്യാഗസ്ഥരില്‍ നിന്നും ഈടാക്കണമെന്ന ആവശ്യം പരിഗണിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടേതാണ് ഉത്തരവ്.
സ്വന്തം പോക്കറ്റില്‍ നിന്നു പണം നഷ്ടപ്പെടുമെന്നു കാണുമ്പോള്‍ ഉദേ്യാഗസ്ഥര്‍ തന്റെ അധികാരസീമയിലുള്ള റോഡുകളെങ്കിലും കേടുകൂടാതെ സൂക്ഷിക്കുമെന്ന് സി ജെ ജോണ്‍സണ്‍ സമര്‍പിച്ച പരാതിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ ദേശീയ പാതയുടെയും പൊതുമരാമത്ത് റോഡുകളുടെയും നടത്തിപ്പ് ചുമതല ഓരോ ഉദേ്യാഗസ്ഥരെ ഏല്‍പിക്കണം.  റോഡിലെ കുഴികള്‍ കണ്ടെത്തി അടയ്ക്കാന്‍ മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിക്കണം. മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധിയെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം.
അപകട മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 50 ലക്ഷം മുതല്‍ ഒരു കോടി വരെയാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ദേശീയ പാതയിലെ കുഴി കണ്ടു വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച ശേഷം ലോറിക്കിടയില്‍ പെട്ട് വൈപ്പിന്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥി അഭിജിത്ത്(21) മരിച്ച ദാരുണ സംഭവം പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day