|    Jan 17 Tue, 2017 10:54 pm
FLASH NEWS

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്; ക്ഷമാപണവുമായി മന്ത്രി

Published : 2nd July 2016 | Posted By: SMR

പൂച്ചാക്കല്‍: റോഡിലെ കുഴിയില്‍ വീണ് തലയ്ക്കു പരിക്കേറ്റയാളോട് മന്ത്രി ജി സുധാകരന്‍ ക്ഷമാപണം നടത്തി. മാക്കേക്കവലയില്‍ സ്റ്റുഡിയോ നടത്തുന്ന എസ് പ്രതാപനാണ് അപകടത്തിലല്‍പ്പെട്ടത്. ചൊവ്വാഴ്ച രാത്രി പൂച്ചാക്കലില്‍ നിന്നു പ്രതാപന്‍ ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ ചേര്‍ത്തല അരുക്കുറ്റി റൂട്ടില്‍ പൂച്ചാക്കല്‍ മാര്‍ക്കറ്റിനു സമീപമുള്ള റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു.
അപകടം നടന്ന വിവരവും മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയും ഉടന്‍ തന്നെ വകുപ്പ് മന്ത്രി ജി സുധാകരനെ ഫോണില്‍ വിളിച്ചു പറഞ്ഞു.
റോഡിലെ കുഴിയില്‍ വീണ് പരിക്ക് പറ്റിയതില്‍ വിഷമം ഉണ്ടെന്നും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ ക്ഷമ ചേദിക്കുന്നുവെന്നും കുഴി അടക്കാനുളള നടപടിക്രമങ്ങള്‍ ഉടനെ ചെയ്യാമെന്നും മന്ത്രി ഫോണിലൂടെ ഉറപ്പു നല്‍കിയെന്നു പ്രതാപന്‍ പറഞ്ഞു.
ആരിഫ് എംഎല്‍എ മുഖാന്തരം പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കാനും പരാതി തനിക്ക് ഇ-മെയില്‍ ചെയ്യാനും പ്രതാപന് മന്ത്രി നിര്‍ദേശം നല്‍കി. ഇന്നലെ രാവിലെ തന്നെ റോഡിന്റെ തകര്‍ന്ന ഭാഗം നന്നാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക