|    Jul 22 Sun, 2018 9:58 am
FLASH NEWS

റോഡിലെ കുഴികള്‍ വാഹന യാത്രക്കാര്‍ക്കു ഭീഷണിയാവുന്നു

Published : 15th September 2017 | Posted By: fsq

 

പൊന്‍കുന്നം: പൊന്‍കുന്നം കെവിഎംഎസ് കവലയില്‍ റോഡില്‍ രൂപപ്പെട്ട വലിയ കുഴികള്‍ വാഹന യാത്രക്കാര്‍ക്കു ഭീഷണിയാവുന്നു. തൊട്ടുമുമ്പിലെ വലിയ കുഴികണ്ടു വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ നിര്‍ത്തുകയോ വെട്ടിക്കുകയോ ചെയ്യുമ്പോള്‍ അപകട സാധ്യത കൂടുകയാണ്. കുഴി ഒഴിഞ്ഞു പോകാന്‍ വാഹനങ്ങള്‍ ശ്രമിക്കുമ്പോള്‍ ഗതാഗതക്കുരുക്കുകള്‍ പതിവായിരിക്കുന്നു. കാല്‍ നടയാത്രക്കാര്‍ക്കും കുഴി വിനയാവുന്നുണ്ട്. മഴയില്‍ വെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ കുഴിയുണ്ടെന്ന് അറിയാതെ അപകടത്തില്‍ പെടുന്നുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ, അധികാരികള്‍ താല്‍ക്കാലികമായി കുഴി അടച്ചെങ്കിലും അതിന് ഏതാനും ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. മഴ ശക്തമായതോടെ അടച്ച കുഴികള്‍ പൂര്‍ണമായും തുറന്നു. അതോടെ യാത്രക്കരുടെ ദുരിതം വീണ്ടും തുടങ്ങി. ഉടന്‍ അധികാരികള്‍ ശാസ്ത്രീയമായ രീതിയില്‍ കുഴികള്‍ അടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss