|    Dec 10 Mon, 2018 1:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഡിലെ കുഴികള്‍ മൂലമുള്ള മരണംസുപ്രിംകോടതിക്ക് ആശങ്ക

Published : 7th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റോഡിലെ കുഴികള്‍മൂലം ആളുകള്‍ അപകടത്തില്‍ മരിക്കുന്നതില്‍ സുപ്രിംകോടതിക്ക് ആശങ്ക. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ റോഡിലെ കുഴിമൂലമുണ്ടാകുന്ന അപകടങ്ങളില്‍ രാജ്യത്ത് 14,926 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് അസ്വീകാര്യമാണെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
അതിര്‍ത്തിയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ റോഡിലെ കുഴിമൂലമുണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. 2013 മുതല്‍ 2017 വരെയുള്ള റോഡിലെ കുഴികള്‍ കാരണമുണ്ടായ അപകടങ്ങള്‍ സൂചിപ്പിച്ചത് ബന്ധപ്പെട്ട അധികൃര്‍ റോഡ് പരിപാലിക്കുന്നില്ലെന്നാണ്. റോഡ് സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സുപ്രിംകോടതി മുന്‍ ജഡ്ജി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപോര്‍ട്ടില്‍ പ്രതികരണമാരാഞ്ഞ് ബെഞ്ച് കേന്ദ്രത്തിന് നോട്ടീസയച്ചു. റോഡുകളിലെ കുഴിമൂലമുണ്ടാകുന്ന അപകടങ്ങള്‍ രാജ്യത്തെ തീവ്രവാദി ആക്രമണങ്ങളേക്കാള്‍ കൂടുതലാണെന്ന് ജൂലൈ 20ന് സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. റോഡിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss