|    Oct 19 Fri, 2018 11:18 pm
FLASH NEWS

റോഡിലെ കുഴികള്‍; മനുഷ്യജീവനുകള്‍ നിരത്തുകളില്‍ പൊലിയുന്നു

Published : 11th September 2017 | Posted By: fsq

 

കാക്കനാട:് പുതിയ ബൈക്ക് കിട്ടിയ സന്തോഷത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ അസ്‌ലമും അസ്ഹറും ആ വാര്‍ത്ത കേട്ടത് ഞെട്ടലോടെ.  അരുമയായ മക്കള്‍ക്ക് വാങ്ങി കൊടുത്ത ബൈക്കുമായി പൊന്നുരുന്നി പള്ളിയില്‍ പോയപ്പോള്‍  അവരോടൊന്നിച്ച് മറ്റൊരു സ്‌കൂട്ടറില്‍ വാപ്പയും ഉമ്മയും പള്ളിയില്‍ എത്തുകയായിരുന്നു. ഉമ്മ ലൈല വരുന്നില്ലെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ചാണ് ഇസ്മായില്‍ ഒപ്പം ചേര്‍ത്തത്. വാപ്പയുടെ നിര്‍ബന്ധത്തിലാണ് ഉമ്മയും പള്ളിയിലേക്ക് പോയതെന്ന് മക്കള്‍ക്ക് അറിയില്ലായിരുന്നു.   പ്രാര്‍ത്ഥന നടത്തി മടങ്ങുംവഴി റോഡിലെ കുഴി ഉമ്മയുടെ ജീവനെടുത്തിന്റെ നടുക്കത്തിലാണ് അസ്‌ലമും അസ്ഹറും. ഇന്നലെ ഉച്ചക്ക് ശേഷം ബൈക്കുമായി പള്ളിയിലേക്ക് പുറപ്പെട്ട മക്കള്‍ക്ക് സ്‌കൂട്ടറില്‍ കൂട്ടുപോയതാണ് ലൈലയും ഭര്‍ത്താവ് ഇസ്മായിലും. പൊന്നുരുന്നി മസ്ജിദിലെ പ്രാര്‍ത്ഥന കഴിഞ്ഞ് മക്കള്‍ മടങ്ങിയതിന് പിന്നാലെ മടക്ക യാത്രയിലാണു ലൈലയുടെ ജീവന്‍ സ്വകാര്യ ബസ് കവര്‍ന്നെടുത്തത്. ആലിന്‍ചുവട് കഴിഞ്ഞ് പാടിവട്ടത്തേക്ക് എത്തിയപ്പോഴേക്കും റോഡിലെ വലിയ കുഴി കണ്ട് ഇസ്മായില്‍ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ ലൈല റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എറണാകുളം-കട്ടപ്പന റൂട്ടിലെ സ്വകാര്യ ബസ്സിന് മുന്‍പിലേക്കായിരുന്നു വീഴ്ച. ദേഹത്ത് ബസ് കയറിയിറങ്ങി ലൈല തല്‍ക്ഷണം മരിക്കുകയായിരുന്നു. ഉമ്മയും ബാപ്പയും തങ്ങളുടെ പിന്നാലേയുണ്ടെന്ന വിശ്വാസത്തില്‍ ബൈക്കില്‍ പോരവേയാണു ഉമ്മ അപകടത്തില്‍പ്പെട്ട വിവരം മക്കളെ അയല്‍വാസി ഫോണില്‍ അറിയിച്ചത്. ഉടനെ ബൈക്കുമായി സംഭവ സ്ഥലത്ത് എത്തിയപ്പോഴാണു ഉമ്മയുടെ മരണവിവരം അസ്‌ലമും അസ്ഹറും അറിയുന്നത്. റോഡില്‍ പരന്ന ചോരകറ അഗ്‌നിശമന സേനയെത്തി കഴുകി കളഞ്ഞു. കാക്കനാട് സിവില്‍ ലൈന്‍ റോഡിലെ കുണ്ടുംകുഴികളും ഇല്ലാതാക്കാനുള്ള അറ്റകുറ്റപണിക്കായി മുറവിളി തുടങ്ങിയിട്ട് മാസങ്ങളായി. ഒട്ടേറെ സംെഘടനകള്‍ വൈവിധ്യ സമരങ്ങളുമായി രംഗത്ത് വന്നെങ്കിലും റോഡ് പണി പൂര്‍ത്തിയാക്കാനായിട്ടില്ല. ജല അതോററ്റി പൈപ്പിടലും ഗെയ്‌ലിന്റെ കേബിളടലുമായി സിവില്‍ലൈന്‍ റോഡിന്റെ വലിയൊരു ഭാഗം ശോച്യാവസ്ഥയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss