|    Aug 21 Mon, 2017 10:21 am

റോഡിലെ കുഴികള്‍ ഭീഷണിയായി ; സിഐടിയു പൊതുമരാമത്ത് എന്‍ജിനീയറെ ഉപരോധിച്ചു

Published : 10th August 2017 | Posted By: fsq

 

മാനന്തവാടി: നഗരത്തില്‍ റോഡുകളിലെ കുണ്ടുംകുഴിയും വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഇതില്‍ പ്രതിഷേധിച്ച് സിഐടിയു പൊരുമരാമത്ത് എന്‍ജിനീയറെ ഉപരോധിച്ചു. നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം തന്നെ റോഡ് തകര്‍ന്നു മാസങ്ങളായെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. കോഴിക്കോട് റോഡ് ജങ്ഷന്‍, തലശ്ശേരി റോഡ്, എല്‍എഫ് യുപി സ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം റോഡ് തകര്‍ന്ന് വലിയ ഗര്‍ത്തങ്ങളായി. ഈ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും മറ്റ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നിത്യേന നിരവധി വാഹനങ്ങളാണ് ഈ റോഡുകളിലൂടെ കടന്നുപോവുന്നത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേര്‍സ് യൂനിയന്‍ (സിഐടിയു) മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചത്. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ ഇന്നു രാവിലെ 10നുള്ളില്‍ റോഡിലെ കുഴികള്‍ അടയ്ക്കാമെന്നു രേഖാമൂലം ഉറപ്പുനല്‍കിയതോടെ സമരം അവസാനിപ്പിച്ചു. ബാബു ഷജില്‍കുമാര്‍, സന്തോഷ് കുമാര്‍, കെ എ സൂരജ് കുമാര്‍, ടി കെ മുഹമ്മദലി നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക