|    Mar 28 Tue, 2017 11:54 am
FLASH NEWS

റോഡിലെ അശാസ്ത്രീയമായ കൈയേറ്റം; വെട്ടത്തൂരില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

Published : 27th December 2015 | Posted By: SMR

വെട്ടത്തൂര്‍: അപകടങ്ങള്‍ നിത്യസംഭവമായ വെട്ടത്തൂര്‍ നിരന്ന പറമ്പ് കയറ്റത്തില്‍ ഇന്നലെ വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. പാലക്കാട് നിന്നും പെരിന്തല്‍മണ്ണ പട്ടിക്കാട്ടേക്ക് വന്ന മിനിലോറിയാണ് അവസാനമായി അപകടത്തില്‍ പെട്ടത്.
കയറ്റത്തില്‍ വന്ന ലോറിയുടെ മുന്‍ഭാഗം പൊങ്ങി നിയന്ത്രണം വിട്ട് പിറകോട്ടിറങ്ങി സമീപത്തെ തോരക്കാട്ടല്‍ മുഹമ്മദ് മുസ്ഥഫയുടെ വീട്ടുമതിലില്‍ ഇടിച്ചു നില്‍ക്കുകായിയിരുന്നു. രാവിലെ 8.30ഓടെയാണ് സംഭവം.
അപകടങ്ങള്‍ പതിവായതോടെ റോഡിലെ കയറ്റം കുറക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. പരിഹാരം കാണാന്‍ പ്രദേശത്ത് നിന്നും ഒരു മന്ത്രിയുണ്ടായിട്ട് പോലും സാധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടക്കുന്നത് ചില സ്വകാര്യ വ്യക്തികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
ദിനംപ്രതി വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടും ഇനിയും പ്രശ്‌ന പരിഹാരത്തിന് താമസം വരുത്തുന്നത് ദുരന്തങ്ങള്‍ കൊണ്ട് കണ്ണീര്‍ തോരാത്ത വെട്ടത്തൂരിന് ഒരു ദുരന്തം കൂടി ഏറ്റുവാങ്ങാന്‍ വഴി ഒരുക്കലാവും.
ബൈക്കുകള്‍
കൂട്ടിയിടിച്ച്
രണ്ടുപേര്‍ക്കു പരിക്ക്
പുത്തനത്താണി: കാടാമ്പുഴക്കടുത്ത് ആനക്കുഴിയാലില്‍ രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് അപകടം. മേല്‍മുറി മുളഞ്ഞിപ്പുലാന്‍ അഷ്‌റഫ് (38), മരവട്ടം ചേരുങ്ങല്‍ റഊഫ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരിവരെയും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.—

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day