|    Jul 23 Mon, 2018 2:54 pm
FLASH NEWS

റോഡിന് രക്ഷാ കവചമില്ല; അധികൃതര്‍ നിസ്സംഗതയില്‍

Published : 6th September 2017 | Posted By: fsq

 

ഹരിപ്പാട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ മണ്ഡലത്തില്‍പെട്ട വീയപുരത്തെ പാലത്തിനോട് ചേര്‍ന്നുളള റോഡിന്റെ ഇരുവശങ്ങളിലും രക്ഷാകവചമില്ല. വളരെ തിരക്കേറിയ ഈ റോഡിന് രക്ഷാകവചമില്ലാത്തത് അപകടസാധ്യത വര്‍ദ്ദിപ്പിക്കുകയാണ്.   കുത്തനെയുള്ള റോഡിന്റെ ഇരുവശങ്ങളിലും രക്ഷാകവചം നിര്‍മിക്കണമെന്നാണ് ചട്ടം. ഇരതോട്, വീയപുരം, അക്കര മുറിഞ്ഞ പുരക്കല്‍, പായിപ്പാട്,തുരുത്തേല്‍,വള്ളക്കാലില്‍എന്നി ആറുപാലങ്ങളാണിവിടെയുള്ളത്. ഇതില്‍ നിന്നുമുള്ള റോഡുകളുടെ ഇരുവശങ്ങളിലുമാണ് രക്ഷാകവചമില്ലാത്തത്. റോഡിന്റെ മുകള്‍ ഭാഗം മുതല്‍ താഴെ തട്ടുവരെ 25 അടിയോളം താഴ്ചയുണ്ട്. റോഡിന്റെ ഇരുവശങ്ങളാകട്ടെ പാഴ്‌ച്ചെടികള്‍ കൊണ്ടുനിറഞ്ഞ കാടുകളുമായിരിക്കുകയാണ്. എടത്വ പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലാണ് ഈ പ്രദേശം. സ്‌കൂള്‍ കുട്ടികളേയും വഹിച്ചുകൊണ്ട്  നിരവധി ബസ്സുകള്‍ കടന്നുപോകുന്നതും ഈറോഡുകളിലൂടെയാണ്. ഇവിടുത്തെ പാലങ്ങളും അപകഭീഷണിയിലാണ്. അനധികൃത മണല്‍ വാരലും പാലങ്ങളുടെ കാലപഴക്കവും നിര്‍മാണത്തിലെ അപാകതയും കാരണം  പാലങ്ങളുടെ ഇരുകരകളിലേയും കരിങ്കല്‍ ഭിത്തികള്‍ പൊട്ടിപൊളിഞ്ഞ നിലയിലുമാണ്. മേല്‍പാടം വഴി മാന്നാര്‍ ചെങ്ങന്നൂര്‍ ഭാഗത്തേക്കും, തേവേരി പാണ്ടനാട് വഴി ചെങ്ങന്നൂര്‍ ഭാഗത്തേക്കും, കടപ്ര, നിരണംവഴി തിരുവല്ല, ചങ്ങനാശ്ശേരി ഭാഗത്തേക്കുമുള്ള ബസ് സര്‍വീസ് നടക്കുന്നതും തിരക്കുള്ള ഈ റോഡിലൂടെയാണ്. കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യബസ്സുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോവുന്നത്. ഹരിപ്പാട് നിന്ന് എടത്വ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കുമളി ഭാഗങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതും ഇതു വഴിയാണ്.കൂടാതെ  തീര്‍ത്ഥാടന കേന്ദ്രങ്ങളായ എടത്വ പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുന്നതും  ഈറോഡിലൂടെയാണ്. ഇവിടെ രാത്രികാലങ്ങളില്‍ അപരിചിതര്‍ അപകടത്തില്‍ പെടാറുള്ളത് പതിവ് കാഴ്ചയാണ്. നാഷനല്‍ ഹൈവേയില്‍ തോട്ടപള്ളിയില്‍ റോഡില്‍ നിന്നും താഴേക്ക്   വാഹനങ്ങള്‍ മറിഞ്ഞ് അപകടങ്ങള്‍ നിത്യസംഭവമായതോടെ പ്രതിഷേധവും വ്യാപകമായിരുന്നു. ഇതോടെ  ഈ ഭാഗത്തു റോഡിന്റെ ഇരുവശങ്ങളിലും രക്ഷാകവചം നിര്‍മിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ പള്ളിപ്പാട്ടും വാഹനാപകടമുണ്ടായിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിന്നും മറിഞ്ഞ് തോട്ടില്‍ വീണ സംഭവവും ഇവിടെ അടുത്തിടെ നടന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss