|    Oct 23 Tue, 2018 6:56 am
FLASH NEWS

റോഡിന്റെ ശോചനീയാവസ്ഥ : ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം

Published : 22nd September 2017 | Posted By: fsq

 

മട്ടാഞ്ചേരി: ജല അതോറിറ്റിയുടെ പൈപ്പിടല്‍ ജോലികള്‍ക്കായി കുഴിച്ച കരുവേലിപ്പടി തോപ്പുംപടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ കിടക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ രൂക്ഷ വിമര്‍ശനം. തോപ്പുംപടിയിലെ റോഡിന്റെ അവസ്ഥ നേരില്‍ കാണാനെത്തിയ മന്ത്രി ഉദ്യോഗസ്ഥരെ കണക്കിന് ശകാരിച്ചു. ജല അതോറിറ്റിക്കായി റോഡ് വെട്ടി പ്പൊളിക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പിലേക്ക് അടക്കേണ്ട തുക പൂര്‍ണമായും അടപ്പിക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. 90 ലക്ഷം അടക്കേണ്ടിടത്ത് 30 ലക്ഷം മാത്രമാണ് അടച്ചിട്ടുള്ളത്. ബാക്കി തുക അടപ്പിക്കുന്നതില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും തുക അടിയന്തരമായി അടപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മനപ്പൂര്‍വം വീഴ്ച വരുത്തുകയാണെന്നും കഴിഞ്ഞ സര്‍ക്കാരല്ലയിതെന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കലക്ടര്‍ പറഞ്ഞിട്ടാണ് റോഡ് പൊളിക്കാന്‍ അനുവാദം നല്‍കിയതെന്ന് പറയുമ്പോള്‍ തുക അടപ്പിക്കുന്ന കാര്യത്തിലും ഇത് കാണിക്കണമായിരുന്നു.തോപ്പുംപടി റോഡിന്റെ അവസ്ഥക്ക് കാരണം പൊതുമരാമത്ത്, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ മാത്രമാണെന്നും തുക അടിയന്തരമായി അടച്ചില്ലെങ്കില്‍ ജല അതോറിറ്റിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും കുറച്ച് റോഡുകള്‍ മോശമായി കിടക്കുന്നുണ്ടെന്നും ഈ റോഡിന്റെ അറ്റകുറ്റ പണികള്‍ക്കായി തുക അനുവദിച്ചതായും മഴ മാറിയാല്‍ ഉടന്‍ ജോലികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തോപ്പുംപടി റോഡിന്റെ അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പ് ഫണ്ടില്‍ നിന്ന് ചെയ്യുന്നതിനുള്ള നടപടിയെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss