|    Oct 22 Mon, 2018 5:30 pm
FLASH NEWS

റോഡിന്റെ തകര്‍ച്ച; നിശ്ചയിച്ചിരുന്ന ബസ് സമരം മാറ്റിവച്ചു

Published : 19th September 2017 | Posted By: fsq

 

മാനന്തവാടി: പടിഞ്ഞാറത്തറ-കല്‍പ്പറ്റ റോഡിന്റെയും മാനനാതവാടി-നിരവില്‍പ്പുഴ റോഡിന്റെയും തകര്‍ന്നു കിടക്കുന്ന ഭാഗങ്ങള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ടു റൂട്ടുകളിലെയും സ്വകാര്യ ബസ്സുകള്‍ ഈ മാസം 20 മുതല്‍ നടത്താനിരുന്ന ബസ് പണിമുടക്ക് മാറ്റിവച്ചു. ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിയത്. കല്‍പ്പറ്റ-വാരാമ്പറ്റ റോഡിന്റെ താല്‍ക്കാലിക അറ്റകുറ്റപ്പണിക്കായി അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് അടുത്ത മാസം രണ്ടാം തിയ്യതിക്കുള്ളില്‍ റോഡില്‍ പ്രവൃത്തികള്‍ നടത്തുമെന്നും മാനന്തവാടി നിരവില്‍പ്പുഴ റോഡില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ പത്ത് കിലോമീറ്റര്‍ ഭാഗം കുഴികളടച്ച് താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കാന്‍ കരാറുകാരനോടാവശ്യപ്പെടാമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതായി ബസ്സുടമകള്‍ അറിയിച്ചു.ബാക്കി വരുന്ന ഭാഗത്തും താല്‍ക്കാലിക ജോലികള്‍ നടത്തി ശോച്യാവസ്ഥ പരിഹരിക്കും.ചര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍ കെ ബാബു,ബസ് ഓണേഴ്‌സ് അസോസിയോഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം പി മുഹമ്മദ്,താലൂക്ക് പ്രസിഡന്റ് മുത്തലിബ്, സിക്രട്ടറി ചാക്കോ,വൈസ്പ്രസിഡന്റ് ജാഫര്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss