|    Jul 28 Fri, 2017 2:15 pm
FLASH NEWS

റോഡിനായി ആദിവാസികളുടെ കുത്തിയിരിപ്പു സമരം

Published : 30th September 2016 | Posted By: Abbasali tf

കൊല്ലങ്കോട്: ചെമ്മണാംമ്പതി-പറമ്പിക്കുളം വനപാതയ്ക്കായി ആദിവാസികള്‍ കാടിറങ്ങി കുത്തിയിരിപ്പ് സമരം നടത്തി. ഡിസംബര്‍ 30നകം ട്രക്ക് പാത്ത് നിര്‍മ്മിക്കാനുള്ള സൗകര്യം വനം വകുപ്പ് ചെയ്യാമെന്ന് ഡിഎഫ്ഒ ഉറപ്പു നല്‍കി. മുതലമട പഞ്ചായത്തിന്റെ വാര്‍ഡായ പറമ്പിക്കുളത്തെക്കെത്തണമെങ്കില്‍ തമിഴ്‌നാട്ടിലൂടെ 80 ഓളം കലോമീറ്റര്‍ സഞ്ചരിച്ച് വേണം എത്തിച്ചേരാന്‍. തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അക്രമവും മര്‍ദ്ദനവും ഏറ്റു വേണം ആദിവാസി വിഭാഗങ്ങള്‍ക്ക് അവരുടെ വീടുകളിലെത്തിച്ചേരാന്‍. ഇതിന് പരിഹാരമെന്നോളം ചെമ്മണാമ്പതിയില്‍ നിന്നും വനംവകുപ്പിന്റെ അധീനതയിലുള്ള ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നടവഴിമണ്‍പാത നന്നാക്കിയാല്‍ ചെമ്മണാംമ്പതിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ അല്ലി മൂപ്പന്‍ കോളനിയിലെത്തിച്ചേരാന്‍ കഴിയും. അറുപത്തിനാല് വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിച്ചിട്ടും പ്രശ്‌ന പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ചാണ് അല്ലിമൂപ്പന്‍ കോളനി മുപ്പത് ഏക്കര്‍ കോളനി ഉറവന്‍ പാടി കോളനി പെരിയ ചോല കോളനികളില്‍ നിന്നായി സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ കാടിറങ്ങി ചെമ്മണാംമ്പതിയിലെത്തിയത്. മലമ്പാത വെട്ടി നന്നാക്കാന്‍ എത്തിയവരെ പോലിസ് വനം വന്യജീവി വകുപ്പ്  ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് കടിലേക്ക് കയറുന്ന മലമ്പാതയുടെ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രാദേശിക നേതാക്കള്‍ വിവരം എം എല്‍ എ ധരിപ്പിച്ചതോടെ വരും ദിവസങ്ങളില്‍ തേക്കടിയില്‍ അടിയന്തര യോഗം കൂടി പ്രശനം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി ഡി എഫ് ഒ യ്ക്ക് നല്‍കിയ നിര്‍ദ്ദേശ പ്രകാരം സ്ഥലത്തെത്തി സമരം നടത്തുന്നവരുമായി നെന്മാറ ഡി എഫ് ഒ സി ശശികുമാര്‍ ചര്‍ച്ച നടത്തുകയും ട്രക്ക്പാത്ത് നിര്‍മ്മാണത്തിനുള്ള സൗകര്യം വനം വകുപ്പ് ഏറ്റെടുത്ത് ഡിസംബര്‍ 30നകം ചെയ്യുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സമരക്കാര്‍ തിരിച്ച് കാടുകയറിയത്. സമരത്തിന് എസ് ചന്ദ്രന്‍, സി ചന്ദ്രിക, വി കുഞ്ചന്‍, സി സുബ്രഹ്മണ്യന്‍, പഞ്ചായത്തംഗം ശ്രീധരന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക