|    Oct 23 Tue, 2018 9:25 pm
FLASH NEWS
Home   >  National   >  

റോഡരികില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍

Published : 29th September 2017 | Posted By: mi.ptk

തിരുപ്പൂര്‍: ഊത്തുക്കുളിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ സമീപത്തായി കരഞ്ഞുകൊണ്ട് രണ്ടുവയസുകാരനുമുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച യുവതി ഉത്തരേന്ത്യക്കാരിയാണെന്നും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ആണ്‍കുട്ടി മകനാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം കിടന്ന ബൈപ്പാസ് റോഡിന്റെ സമീപത്ത് സാധാരണമായി ദൂരയാത്ര പോകുന്ന ലോറി ഡ്രൈവര്‍മാര്‍ വിശ്രമിക്കാറുണ്ടെന്നും മൃതദേഹം ഏതെങ്കിലും ലോറിയില്‍ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതായിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.
മൃതദേഹത്തിനടുത്തുണ്ടായിരുന്ന രണ്ടുവയസുകാരന് സംരക്ഷണമേര്‍പ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss