|    Mar 28 Tue, 2017 6:06 am
FLASH NEWS

റോഡരികില്‍ മാലിന്യം തള്ളുന്നത് ദുരിതമാവുന്നു

Published : 29th July 2016 | Posted By: SMR

ഉരുവച്ചാല്‍: ഉരുവച്ചാലില്‍ റോഡിലേക്ക് അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നത് ദുരിതമാവുന്നു. കാഞ്ഞിലേരി പാട്ടാരിയിലാണ് റോഡരികില്‍ പലയിടങ്ങളിലായി മാലിന്യം തള്ളുന്നത്.
പ്ലാസ്റ്റിക്ക് കവറുകളിലും മറ്റും കെട്ടി വലിച്ചെറിയുന്ന മാലിന്യത്തില്‍ കൊതുക് വളരുകയാണ്. ഇത് സമീപവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ദുരിതമായിട്ടുണ്ട്.
മാലൂര്‍ പഞ്ചായത്ത് അധികൃതരും പോലിസും അടിയന്തരമായി നടപടിയെടുക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. മഴക്കാലം ആരംഭിച്ചതോടെ കൊതുക് ശല്യം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day