|    May 23 Tue, 2017 6:27 pm
FLASH NEWS

റോഡരികില്‍ കിടന്നയാള്‍ക്ക് സഹായവുമായി യുവാക്കള്‍

Published : 14th October 2016 | Posted By: Abbasali tf

മുക്കം: ഹര്‍ത്താല്‍, പൊതു അവധി ദിവസങ്ങള്‍ എന്നിവ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തി യുവാക്കള്‍ മാതൃകയാവുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശികളായ സി മഹ്‌സൂം, പി ടി മുനീര്‍ എന്നിവരാണ് പുതിയ മാതൃക തീര്‍ത്തത്. ഇന്നലെ ഹര്‍ത്താല്‍ ദിനത്തില്‍ ഓമശ്ശേരി ബസ്സ്റ്റാന്റില്‍ അവശനായി കിടന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ സഞ്ചയി(36)നെ കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രവും നല്‍കിയാണ് യുവാക്കള്‍ തിരിച്ചു പോയത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് പാളയം സ്റ്റാന്റിലെ ഒരു വൃദ്ധനെ ഇത്തരത്തില്‍ ശുശ്രൂഷിച്ചിരുന്നു. 20 വര്‍ഷമായി ഈ രംഗത്തുള്ള ഇവര്‍ ഇത്തരത്തില്‍ അനാഥമായി കിടക്കുന്നര്‍ക്ക് പെരിന്തല്‍മണ്ണ ആകാശപറവകള്‍, കരുവാരകുണ്ട് വിമലഹൃദയാശ്രമം എന്നിവിടങ്ങളില്‍ അഭയം നല്‍കുകയാണ് ചെയ്യുന്നത്. കാട്മൂടി കിടക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ സ്ഥാപനങ്ങള്‍ എന്നിവയും വൃത്തിയാക്കാനും ഇവര്‍ സമയം കണ്ടെത്തുന്നു. തങ്ങളുടെ ബിസിനസ്സില്‍ നിന്ന് ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day