|    Oct 17 Wed, 2018 6:25 am
FLASH NEWS

റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്ന വൃദ്ധന് ഫയര്‍ഫോഴ്്‌സ് തുണയായി

Published : 22nd September 2017 | Posted By: fsq

 

പാലക്കാട്: നടക്കാന്‍ കഴിയാതെ   തളര്‍ന്നു  വീണു രണ്ടര മണിക്കൂറോളം റോഡോരത്തു അബോധാവസ്ഥയില്‍കിടന്നിരുന്ന വൃദ്ധന് പാലക്കാട്ടെ  ഫയര്‍ഫോഴ്‌സുകാര്‍ തുണയായി. മിണ്ടാന്‍പോലും കഴിയാതെ റോബിന്‍സണ്‍ റോഡിലെ പ്രസ് ക്ലബിന് സമീപത്താണ് അറുപത് വയസോളം പ്രായം തോന്നിക്കുന്ന വൃദ്ധന്‍ കിടന്നിരുന്നത്. റോഡിനു നടുവില്‍വീണ ഇയാളെ സമീപത്തെ ചായക്കടക്കാരനും നാട്ടുകാരും ചേര്‍ന്ന് റോഡിനരികിലേക്കു മാറ്റി കിടത്തുകയായിരുന്നു രാവിലെഒമ്പതരയോടെയാണ് ഇയാള്‍ റോഡില്‍വീണ്  കിടന്നത്.സ്വയം എഴുന്നേല്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് റോഡരികിലേക്ക് മാറ്റിയത്.സ്ഥലമോ,പേരോപറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പത്തരയായിട്ടും ഇയാള്‍ക്ക്   സ്വയം എഴുന്നേറ്റു നടന്നു പോകാന്‍ പറ്റിയിരുന്നില്ല. ഈഅവസ്ഥ കണ്ട പ്രസ് ക്ലബ്ഓഫീസ്  സെക്രട്ടറി സുധീഷ്  ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെതുടര്‍ന്ന് ലീഡിങ്ഫയര്‍മാന്‍ പി.ഷാജി,ഫയര്‍മാന്‍മാരായ അജിത്,ജിതേഷ്,സമീര്‍,പ്രശാന്ത്,ഡ്രൈവര്‍പ്രദീപ്എന്നിവര്‍ ആംബുലന്‍സുമായി എത്തി അബോധാവസ്ഥയില്‍ കിടന്ന ആളെ ജില്ലാശുപത്രിയില്‍കൊണ്ട്‌പോയി ചികിത്സ ലഭ്യമാക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss