|    Oct 22 Mon, 2018 3:52 pm
FLASH NEWS

റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് വിവാദമാവുന്നു

Published : 22nd September 2017 | Posted By: fsq

 

അരീക്കോട്: റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ച്മാറ്റിയത് വിവാദമാകുന്നു. അവധി ദിവസമായ ഇന്നലെ യാതൊരു മുന്നറിയിപ്പും കൂടാതെ സ്വകാര്യ വ്യക്തികള്‍ മരം മുറിച്ച് മാറ്റുകയായിരുന്നു. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പത്തനാപുരം ചുങ്കത്തിന്ന് സമീപമുള്ള തണല്‍ മരണങ്ങളാണ് മുറിച്ച് മാറ്റിയത്. പൊതുമരാമത്ത്, കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ അസാനിധ്യത്തിലായിരുന്നു മുറിച്ച് മാറ്റല്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള വന്‍വൃക്ഷങ്ങള്‍ ഇവിടെയുണ്ട്. അപകടകരാമയ മരങ്ങളാണെന്ന വ്യാജേനയാണ് തണല്‍മരം മുറിച്ച് മാറ്റാന്‍ തുടക്കമിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത്, സോഷ്യല്‍ ഫോറസ്റ്റ്, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗത്തില്‍ പൊതുയിടങ്ങളിലെ മരം മുറിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ഈ ഭാഗങ്ങളിലെ മരങ്ങള്‍ മുറിക്കുന്നതിനെകുറിച്ച് നടപടിയെടുത്തില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളെയും പൊതു പ്രവര്‍ത്തകരുടെയും സഹകരണത്തോടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഒരുക്കോടി വൃക്ഷ തൈകള്‍ പൊതു സ്ഥലങ്ങളില്‍ നട്ടുപിടിപ്പിച്ച സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിട്ടാണ് ബന്ധപെട്ട ഉദ്യോഗസ്ഥരുടെ ഈ നടപടി. മരം മുറിക്കുന്നതിന്റെ അനുമതി പത്രം ഹാജരാക്കാതെയാണ് സ്വകാര്യവ്യക്തികള്‍ ഇന്നലെ മുറിക്കാന്‍ തുടങ്ങിയത്. മുറിച്ച മരങ്ങള്‍ റോഡരികിലേക്ക് മാറ്റിയിരിക്കുകയാണ്. തൊട്ടടുത്ത കെട്ടിടങ്ങള്‍ക്ക് തടസ്സമാകുന്ന മരങ്ങളാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മുറിച്ച് നീക്കിയത്. ഈ ഭാഗങ്ങളില്‍ പൊതു സ്ഥലം വ്യാപകമായി കൈയേറ്റം നടത്തി കെട്ടിടങ്ങള്‍ പണിതിരുന്നത് അടുത്തകാലത്ത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊതുമരാമത്ത് ഭാഗികമായി നീക്കിയിരുന്നു എങ്കിലും കൈയേറ്റം തുടരുന്നുണ്ട്. റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയതില്‍ ഏറനാട് മണ്ഡലം പരിസ്ഥിതി കൂട്ടായ്മ പ്രതിഷേധം രേഖപെടുത്തി. കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംഘാടകരായ ജബ്ബാര്‍ മൈത്ര, കെ എം സലീം പത്തനാപുരം, ജാഫര്‍ ചാലോളി, കെ സൂലൈമാന്‍ മാസ്റ്റര്‍, ടി എ മടക്കല്‍ എന്നിവര്‍ ആവശ്യപെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss