|    Oct 18 Wed, 2017 4:03 am
FLASH NEWS

റോഡരികിലെ ജീര്‍ണിച്ച കെട്ടിടം ഭീഷണിയുയര്‍ത്തുന്നു

Published : 1st October 2017 | Posted By: fsq

 

പഴയങ്ങാടി: എരിപുരം പോലിസ് സ്‌റ്റേഷന് സമീപത്തെ കെഎസ്ടിപി റോഡരികിലെ കാലപ്പഴക്കം ചെന്നതും ഇടിഞ്ഞുവീഴാറായ ഓടുമേഞ്ഞ കെട്ടിടം ഭീഷണിയുയര്‍ത്തുന്നു. കെട്ടിടം താല്‍കാലിക അറ്റകുറ്റപണി നടത്തി ഉദ്ഘാടനത്തിനൊരുക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള പിലാത്തറ-പാപ്പിനിശേരി റോഡിന്റെ ചില മേഖലകളില്‍ നിര്‍ദിഷ്ട രൂപരേഖയില്‍ മാറ്റം വരുത്തി ചിലരുടെ കെട്ടിടങ്ങള്‍ നിലനിര്‍ത്തിയെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. മാടായി പഞ്ചായത്ത് സെക്രട്ടറിയുടെ ബന്ധുവിന്റെ കെട്ടിടം റോഡിന്റെ രൂപരേഖയില്‍പെട്ടിട്ടും ഉന്നത സ്വാധീനത്തിന്റെ ഫലമായി നിലനിര്‍ത്തിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 10 മീറ്ററലികം വീതി വേണ്ട റോഡ് ഈ ഭാഗങ്ങളില്‍ ചുരുക്കിയാണ് പ്രവൃത്തി നടത്തിയത്. എന്നാല്‍ പഴകിയ കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള ഏണി സ്ഥാപിച്ചത് കെഎസ്ടിപി റോഡിലാണ്. ഏതു സമയവും തകര്‍ന്ന് വീഴാറായ കെട്ടിടം വാഹന, കാല്‍നടയാത്രക്കാര്‍ക്കും കൂടാതെ സമീപമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വന്‍ ഭീഷണിയാണ്. സംഭവം നിരവധി തവണ ടി വി രാജേഷ് എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക