|    Jan 23 Mon, 2017 1:54 pm
FLASH NEWS

റോഡരികിലും കൃഷിയിറക്കി നാട്ടുകാര്‍

Published : 13th October 2016 | Posted By: Abbasali tf

പന്തളം: റോഡരുകില്‍ പച്ചക്കറി കൃഷി. പന്തളം നഗരസഭയിലെ 25ാം ഡിവിഷനില്‍ പന്തളം-കായംകുളം റോഡിനു സമാന്തര പാതയായ പാലത്തടം ചാരുനില്‍ക്കുന്നതില്‍ റോഡിന്റെ ഇരുവശത്തുമാണ് വ്യാപകമായി പയര്‍ വര്‍ഗങ്ങളും മരച്ചീനിയും കൃഷിയും ചെയ്തിരിക്കുന്നത്.  തീവ്രസങ്കേത വികസന കോളനിയിലേക്ക് പട്ടികജാതി വികസന വകുപ്പ് പുനരുദ്ധരിക്കപ്പെട്ട പ്രധാന റോഡാണിത്. പ്രദേശത്ത് റോഡിനോട് ചേര്‍ന്ന് താമസിക്കുന്നവരാണ് റോഡരികും കൃഷിയിടമാക്കി മാറ്റിയിരിക്കുന്നത്. വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ കാല്‍നട യാത്രികര്‍ക്ക് ഒഴിഞ്ഞു മാറാന്‍ ഇടമില്ലെന്ന പരാതിയും നിലനില്‍ക്കുന്നു. ഏക്കറു കണക്കിന് നെല്‍ വയലുകളും കര പ്രദേശങ്ങളും സ്വന്തമായുള്ളവരാണ് റോഡില്‍ കൃഷി ഇറക്കിയിരിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക