|    Jan 19 Thu, 2017 8:41 pm
FLASH NEWS

റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യ നിക്ഷേപം

Published : 15th August 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍സിറ്റി തയ്യിലില്‍ റോഡരികും ഒഴിഞ്ഞസ്ഥലങ്ങളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി. വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി നിര്‍ബാധം റോഡരികിലേക്ക് തള്ളുകയാണ്. ഭക്ഷാണാവശിഷ്ടങ്ങളും മറ്റുമാണ് കവറിലാക്കി നിക്ഷേപിക്കുന്നത്. ഇത് കാക്കയും പട്ടിയും വലിച്ച് റോഡിന് നടുവില്‍ കൊണ്ടിടുകയും ചെയ്യുന്നുണ്ട്.
കടുത്ത ദുര്‍ഗന്ധമാണ് പ്രദേശത്തുള്ളത്. തയ്യില്‍ ജുമാമസ്ജിദിന് സമീപത്തെ റോഡരികില്‍ നിക്ഷേപിച്ച മാലിന്യം ഓവുചാലിലും നിറഞ്ഞിരിക്കുകയാണ്. മഴവെള്ളത്തില്‍ കുതിര്‍ന്ന മാലിന്യം രോഗം വിളിച്ചു വരുത്തുകയാണ്. റോഡിനിരുവശവും നിരവധി വീടുകളാണുള്ളത്. ഇവര്‍ക്കൊക്കെ മാലിന്യം ആരോഗ്യഭീഷണിയായിരിക്കുകയാണ്.
മാലിന്യം കാരണം ഓവുചാലില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. തയ്യിലില്‍ തന്നെ റോഡരികിലെ ഒഴിഞ്ഞ സ്ഥലത്തും അവശിഷ്ടങ്ങള്‍ തള്ളുന്നത് വര്‍ധിച്ചിട്ടുണ്ട്. കാടുപിടിച്ച സ്ഥലത്ത് റോഡിനോട് ചേര്‍ന്നാണ് മാലിന്യം തള്ളിയിരിക്കുന്നത്.
പ്രദേശത്തൊന്നും കോര്‍പറേഷന്റെ വെയ്സ്റ്റ് ബിന്‍ ഇല്ലാത്തതാണ് മാലിന്യം റോഡരികില്‍ തള്ളാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നത്. വെയ്‌സ്റ്റ് ബിന്‍ സ്ഥാപിച്ച് കൃത്യമായ ഇടവെളകളില്‍ മാലിന്യം സംസ്‌കരിക്കാന്‍ നടപടിസ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക