|    Jul 25 Tue, 2017 4:07 pm
FLASH NEWS

റോഡപകടങ്ങള്‍ക്കെതിരേ ജാഗ്രതയുണര്‍ത്തി ഹരിദാസിന്റെ ചിത്രങ്ങള്‍

Published : 25th January 2016 | Posted By: SMR

അമ്പലവയല്‍: പൂപ്പൊലി പുഷ്പ മേളയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷ പവലിയന്‍ ആരംഭിച്ചു. സംസ്ഥാന ജനജാഗ്രത പുരസ്‌കാര ജേതാവ് കെ പി ഹരിദാസിന്റെ മൂന്നുറില്‍പ്പരം അപകട ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ഇദ്ദേഹത്തിന്റെ 112ാംമത് ജാഗ്രതാ പ്രദര്‍ശനമാണിത്. സുരക്ഷിത റോഡ് ഉപയോഗത്തിനുള്ള നിര്‍ദേശങ്ങളും റോഡ് നിയമങ്ങള്‍ അടങ്ങിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
നൂതന ഡിജിറ്റില്‍ ഡിസ്‌പ്ലേ ഉപയോഗിച്ച് റോഡ് സുരക്ഷ ബോധവല്‍്കരണം നടത്തുന്നതിനോടൊപ്പം നിത്യ ജീവിതത്തില്‍ പാലിക്കപ്പെടേണ്ട റോഡ് നിയമങ്ങളും നിര്‍ദേശങ്ങളുമടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യുന്നു.
സ്റ്റാളില്‍ റോഡ് നിയമങ്ങളെ കുറിച്ചുള്ള ക്വിസ് മല്‍സരവും നിത്യേന ഉണ്ടായിരിക്കും. പ്രദര്‍ശനം ആര്‍ടിഒ പി എ സത്യന്‍ ഉദ്ഘാടനം ചെയ്തു. ജോ. ആര്‍ടിഒ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എംവിഐ മാരായ റോണി വര്‍ഗീസ്, കെ പി റിയാസ്, സാജു ഫ്രാന്‍സീസ്, ഫോട്ടോഗ്രഫര്‍ കെ പി ഹരിദാസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക