|    Mar 30 Thu, 2017 10:03 pm
FLASH NEWS

റോഡപകടങ്ങളില്‍ പ്രഥമശുശ്രൂഷ; കര്‍മസേന പരിശീലനം ആരംഭിച്ചു

Published : 4th September 2016 | Posted By: SMR

തിരുവനന്തപുരം: വാഹനാപകടം, തീപിടിത്തം എന്നിവ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നല്‍കാവുന്ന പ്രഥമശുശ്രൂഷാസംവിധാനത്തെക്കുറിച്ചും അവ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനെക്കുറിച്ചുള്ള പ്രത്യേക പരിശീലനം ലഭിച്ച കര്‍മസേനയ്ക്ക് കേരള പോലിസ് രൂപം നല്കുന്നു. സോഫ്റ്റ് (ടമ്‌ല ഛൗൃ എലഹഹീം ഠൃമ്‌ലഹലൃ) എന്ന പേരില്‍ നടപ്പാക്കുന്ന ഈ പരിപാടിയുടെ ഭാഗമായി കര്‍മസേനാംഗങ്ങള്‍ക്കുള്ള പരിശീലനം തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.
അക്രമപ്രവര്‍ത്തനങ്ങളിലും മറ്റും മരണപ്പെടുന്നവരെക്കാള്‍ പത്തിരട്ടിയിലേറെ പേര്‍ സംസ്ഥാനത്ത് റോഡപകടങ്ങള്‍ മൂലം പ്രതിവര്‍ഷം മരണമടയുന്നതായി ലോക്‌നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടി. ശരിയായ പ്രഥമശുശ്രൂഷ ലഭിക്കാത്തതുകൊണ്ടോ, ആശുപത്രിയില്‍ ശരിയായ രീതിയില്‍ എത്തിക്കാത്തതുകൊണ്ടോ ആവാം ഇതില്‍ കുറേപ്പേരുടെയെങ്കിലും പരിക്കുകള്‍ ഗുരുതരമാവുന്നതും മരണപ്പെടുന്നതും. ഇതു പരിഹരിക്കാനാണ് അപകടങ്ങളെക്കുറിച്ചും അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നല്‍കുന്ന പ്രഥമശുശ്രൂഷ സംബന്ധിച്ചും ശരിയായ അവബോധം ലഭിച്ച കര്‍മസേനയ്ക്ക് രൂപം നല്കുന്നത്.
വ്യാപാരികള്‍ ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങി തൊഴിലുമായി ബന്ധപ്പെട്ട് നിരത്തുകളിലോ സമീപത്തോ കൂടുതല്‍ സമയം ഉണ്ടാവുന്നവരെയാണ് സോഫ്റ്റ് പദ്ധതി പ്രകാരം പരിശീലിപ്പിക്കുന്നത് എന്നത് ഇതിന്റെ സവിശേഷതയാണ്. ട്രോമാ കെയര്‍ മെച്ചപ്പെടുത്താനും അപകടമരണം കുറയ്ക്കാനും ഇത് ഏറെ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും പോലിസ് മേധാവി പറഞ്ഞു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ധനസഹായത്തോടെ നാറ്റ്പാക്കിന്റെയും അനന്തപുരി ആശുപത്രി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹകരണത്തോടുകൂടെയാണ് പരിശീലനം. ഓരോ  സര്‍ക്കിളിലും ഇന്‍സ്‌പെക്ടറുടെ നിയന്ത്രണത്തില്‍ 50 പേര്‍ അടങ്ങുന്ന അംഗങ്ങള്‍ക്കാണ് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുന്നത്.
ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന പരിശീലനം തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കര്‍മസേനാംഗങ്ങളുടെ ഉത്തരവാദിത്ത ബോധം, അപകടത്തില്‍ പെട്ടവരോടുള്ള സമീപനം, ആത്മധൈര്യം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ലഭിക്കുന്ന നിയമ സംരക്ഷണം കൂടാതെ, അപകടത്തില്‍പ്പെട്ടവര്‍ക്ക് പരിഗണന നല്‍കേണ്ട രീതി, പ്രഥമ ശുശ്രൂഷയുടെ വിവിധ വശങ്ങള്‍, അടിസ്ഥാന ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍, കൃത്രിമ ശ്വസോച്ഛ്വാസം നല്‍കുന്ന രീതി, പരിക്കേറ്റ ആള്‍ക്കാരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള വിവിധ സുരക്ഷാരീതികള്‍, ദൈനംദിന ജീവിതത്തില്‍ ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിലാണ് പരിശീലനം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day