|    Oct 19 Thu, 2017 11:59 pm

റോഡപകടം പെരുകുമ്പോഴും പഞ്ചിങ് സ്റ്റേഷന്‍ പ്രവര്‍ത്തനരഹിതം

Published : 24th October 2016 | Posted By: SMR

കോഴിക്കോട്: സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്ക് തടയിടാന്‍ സ്ഥാപിച്ച പഞ്ചിങ് സ്റ്റേഷനുകള്‍ താഴിട്ട നിലയില്‍. റോഡില്‍ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു വീഴുമ്പോഴും ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. കോഴിക്കോട് മൂന്ന് പഞ്ചിങ് സ്്‌റ്റേഷനുകള്‍ സ്ഥാപിച്ചു. പയ്യോളി, എലത്തൂര്‍, രാമനാട്ടുകര എന്നിവിടങ്ങളിലാണ് പഞ്ചിങ് സംവിധാനത്തിന് കേന്ദ്രം സ്ഥാപിച്ചത്. എന്നാല്‍ എലത്തൂര്‍, പയ്യോളി സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തതല്ലാതെ പ്രവര്‍ത്തനം തുടങ്ങാത്ത അവസ്ഥയിലാണെന്നാണ് യാത്രക്കാരും നാട്ടുകാരും പരാതിപ്പെടുന്നത്. രാമനാട്ടുകരയില്‍ മാത്രം പഞ്ചിങ് സമ്പ്രദായം നിലവില്‍ ഉണ്ട്.  തുടര്‍ച്ചയായി റോഡപകടങ്ങള്‍ ഉണ്ടായിട്ടും ബസ്സുകളുടെ മരണപ്പാച്ചില്‍ തടയിടാന്‍ സ്ഥാപിച്ച പഞ്ചിങ് സമ്പ്രദായം നടപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. മെഷീന്‍ ശരിയല്ല. പഞ്ചിങ് മെഷീനിലെ കാര്‍ഡ് ലഭ്യമല്ല തുടങ്ങിയ വാദങ്ങള്‍ നിരത്തുകയാണ് അധികൃതരെന്നും നാട്ടുകാര്‍ പറയുന്നു. റോഡിന്റെ ശോച്യാവസ്ഥയില്‍ ബസ്സുകള്‍ക്ക് സമയക്രമം പാലിക്കാനാവാതെ വരുന്നില്ലെന്ന പരാതിയാണ് ബസ് ജീവനക്കാര്‍ക്ക്. പഞ്ചിങ് സമയം പാലിക്കാന്‍ ഇതുകാരണം സാധ്യമാവുന്നില്ലെന്നും പറയുന്നു. ഇനി എന്ന് പഞ്ചിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അറിയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക