|    May 24 Wed, 2017 2:16 am
FLASH NEWS

റോക്കി യാദവിന്റെ ജാമ്യം കോടതി സ്റ്റേ ചെയ്തു

Published : 29th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ജനതാദള്‍ (യു) മുന്‍ നിയമസഭാംഗം മനോരമ ദേവിയുടെ മകന്‍ റോക്കി യാദവിന് പട്‌ന ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി സ്റ്റേ ചെയ്തു. റോഡില്‍ തന്റെ വാഹനത്തെ മറികടന്നതിനു 12ാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യ സച്‌ദേവയെ കൊലപ്പെടുത്തിയ കേസിലാണ് റോക്കി യാദവ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് ഏഴിന് ഗയയില്‍ നടന്ന സംഭവത്തില്‍ മെയ് 10നാണ് റോക്കിയെ പോലിസ് അറസ്റ്റ് ചെയ്തത്.
റോക്കിയെ കൂടാതെ ബന്ധു ടെനി യാദവ്, പിതാവ് ബിന്ദി യാദവ്, മാതാവിന്റെ അംഗരക്ഷകന്‍ രാജേഷ്‌കുമാര്‍ എന്നിവരും കേസിലെ പ്രതികളാണ്. റോക്കിയെ തേടി തിരച്ചില്‍ നടത്തുന്നതിനിടയില്‍ മനോരമദേവിയുടെ വസതിയില്‍ നിന്ന് പോലിസ് മദ്യക്കുപ്പികള്‍ പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ബിഹാര്‍ പോലിസ് മൂന്നാഴ്ചകള്‍ക്കകം കേസന്വേഷണം പൂര്‍ത്തിയാക്കുകയും ഒരുമാസത്തിനകം തന്നെ കേസിലെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം 19നാണ് പട്‌ന ഹൈക്കോടതി റോക്കിക്കു ജാമ്യം അനുവദിച്ചത്. ജാമ്യം സ്റ്റേ ചെയ്തതോടെ റോക്കിക്ക് ജയിലിലേക്കു തിരിച്ചുപോവേണ്ടിവരും. സുപ്രിംകോടതി ദീപാവലിക്കു ശേഷം ഹരജി വീണ്ടും പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day