റോം ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് ആന്റിക്ക് അന്തരിച്ചു
Published : 14th July 2016 | Posted By: SMR
മുംബൈ: 1960ലെ റോം ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിനൊപ്പം വെള്ളി മെഡല്‍ നേട്ടത്തില്‍ പങ്കാളിയായ താരം ജോ ആ ന്റിക്ക് (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹം ആശുപത്രിയിലായിരുന്നു.
റോം ഒളിംപിക്സില്‍ ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനായ സെന്റര്‍ ബാക്കായിരുന്നു ആന്റിക്ക്.
1962ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീമിലും ആന്റിക്കുണ്ടായിരുന്നു. വില്ല്യനും റീത്തയും മക്കളാണ്. ഭാര്യ 2011ല്‍ അന്തരിച്ചിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.