|    Feb 22 Wed, 2017 8:55 pm
FLASH NEWS

റൊമാറിക്ക് ഗോളില്‍ നോര്‍ത്ത് ഈസ്റ്റിന് ജയം

Published : 23rd November 2016 | Posted By: SMR

ഗുവാഹത്തി:ഐഎസ്എല്ലില്‍ ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-പൂനെ സിറ്റി മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് വിജയമാഘോഷിച്ചത്. 81ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിന് തൊട്ടുപുറത്ത് നിന്നു ലഭിച്ച ഫ്രീകിക്കിനെ മനോഹരമായ ഷോട്ടിലൂടെ പോസ്റ്റിലെത്തിച്ച് റൊമാറിക്കാണ് നോര്‍ത്ത് ഈസ്റ്റിന് വിജയഗോള്‍ സമ്മാനിച്ചത്.
ക്വാര്‍ട്ടര്‍ സാധ്യതകള്‍ ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായിരിക്കെ മികച്ച പ്രകടനം തന്നെയാണ് ഇരു ടീമുകളും തുടക്കം മുതലേ പുറത്തെടുത്തത്. മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ പൂനെയ്ക്കനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.
ഒമ്പതാം മിനിറ്റില്‍ നോര്‍ത്ത്ഈസ്റ്റ് താരം അല്‍ഫാരോയെ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി ബോക്‌സിന് തൊട്ടുമുന്നില്‍ വെച്ച് ഫ്രീകിക്ക് അനുവദിച്ചെങ്കിലും അല്‍ഫാരോയുടെ ഷോട്ട് അപകടം കൂടാതെ പോസ്റ്റിനു പുറത്തേക്ക് പോയി.  നോര്‍ത്ത് ഈസ്റ്റ് ഗോളി സുബ്രതോ പോളിന്റെ മികച്ച സേവുകളെ ടീമിന് തുണയായി. രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക