|    Aug 17 Fri, 2018 9:34 am
Home   >  Sports  >  Football  >  

റൊണാള്‍ഡോ രക്ഷകനായി, കോണ്‍ഫെഡറേഷന്‍ കപ്പില്‍ പോര്‍ച്ചുഗല്ലിന് ആദ്യ ജയം

Published : 21st June 2017 | Posted By: ev sports

കസന്‍: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ റഷ്യയ്‌ക്കെതിരെ പോര്‍ച്ചുഗല്ലിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയരായ റഷ്യയെ പറങ്കിപ്പട മുട്ടുകുത്തിച്ചത്. കളിയുടെ എട്ടാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗല്ലിന് വിജയ ഗോള്‍ സമ്മാനിച്ചത്. റാഫേല്‍ ഗുരൈറോയുടെ അസിസ്റ്റിനെ ലക്ഷ്യം തെറ്റാതെ ക്രിസ്റ്റ്യാനോ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി പിരിയുമ്പോള്‍ 1-0ന്റെ ആധിപത്യം പോര്‍ച്ചുഗല്ലിനൊപ്പമായിരുന്നു.സ്വന്തം കളിത്തട്ടില്‍ 5-3-2 ശൈലയില്‍ ഇറങ്ങിയ റഷ്യയെ പൂട്ടാന്‍ 4-4-2 ശൈലിയിലാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. രണ്ടാം പകുതിയില്‍ ആക്രമിച്ച് മുന്നേറിയ റഷ്യയുടെ ഗോള്‍ ശ്രമങ്ങള്‍ പെപ്പെയും ആല്‍വസും  നയിക്കുന്ന പ്രതിരോധ കോട്ടയില്‍ തട്ടി തകര്‍ന്നപ്പോള്‍ കോണ്‍ഫെഡറേഷന്‍ കപ്പിലെ ആദ്യ ജയവും പോര്‍ച്ചുഗല്‍ സ്വന്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss