|    Feb 21 Tue, 2017 10:55 pm
FLASH NEWS

റൊണാള്‍ഡോയ്ക്ക് ഗോള്‍ 50 അവാര്‍ഡ്

Published : 14th November 2016 | Posted By: SMR

മാഡ്രിഡ്: ഗോള്‍ ഡോട് കോം ഏര്‍പ്പെടുത്തിയ ഗോള്‍ 50 അവാര്‍ഡിന് റയല്‍ മാഡ്രിഡ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അര്‍ഹനായി. ഈ വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ ബാഴ്‌സലോണന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് മെസ്സിക്ക് മികച്ച മൂന്ന് താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനാവാതെ പോയത്.
ബാഴ്‌സലോണന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് രണ്ടാം സ്ഥാനവും അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ജര്‍മന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ചാംപ്യന്‍സ് ലീഗിലും യൂറോപ്യന്‍ ചാംപ്യന്‍ ഷിപ്പിലും റൊണാള്‍ഡോയുടെ പ്രകടനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കിയത്. 500 ലധികം വരുന്ന മാധ്യമ പ്രവര്‍ത്തകരുടെ പാനലാണ് മികച്ച താരത്തെ കണ്ടെത്തുന്നത്.
യൂറോ കപ്പിലുള്‍പ്പെടെ കഴിഞ്ഞ സീസണില്‍ 51 ഗോളുകള്‍ റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുണ്ട്. തന്റെ നേട്ടം മാഡ്രിഡ് ടീമിലെയും പോര്‍ച്ചുഗുല്‍ ടീമിലെയും സഹകളിക്കാര്‍ക്ക് സമ്മാനിക്കുന്നതായും അവാര്‍ഡ് നേടാനായതില്‍ അഭിമാനമുണ്ടെന്നും റൊണാള്‍ഡോ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക