|    Aug 22 Tue, 2017 10:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റൊണാള്‍ഡോയെ സന്ദര്‍ശിക്കാന്‍ ഫലസ്തീന്‍ ബാലന് റയല്‍ മാഡ്രിഡിന്റെ ക്ഷണം

Published : 15th January 2016 | Posted By: SMR

മാഡ്രിഡ്: കഴിഞ്ഞ വേനലില്‍ വെസ്റ്റ് ബാങ്കില്‍ ജൂതരുടെ ആക്രമണത്തില്‍ മാരകമായി പൊള്ളലേറ്റ ഫലസ്തീന്‍ ബാലന് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ടീമിനെയും സന്ദര്‍ശിക്കാന്‍ റയല്‍ മാഡ്രിഡിന്റെ ക്ഷണം.
അഞ്ചു വയസ്സുകാരനായ ഫലസ്തീന്‍ ബാലന്‍ അഹ്മദ് ദവാബ്ശായും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ എംബസിക്കു കത്തയച്ചതായും റയല്‍ വക്താവ് റൗള്‍ സെറാനോ ക്യുവീദോ അറിയിച്ചു.
അഹ്മദ് ദവാബ്ശായുടെ സന്ദര്‍ശനത്തിനായുള്ള നീക്കങ്ങള്‍ തുടങ്ങിയതായും എന്നാല്‍, കുട്ടിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ജൂലൈയില്‍ ജൂതര്‍ നടത്തിയ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് അഹ്മദ് ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തില്‍ അഹ്മദിന്റെ മാതാപിതാക്കളും 18 മാസം പ്രായമായ സഹോദരനും കൊല്ലപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക