|    Jan 25 Wed, 2017 12:54 am
FLASH NEWS

റൊണാള്‍ഡീഞ്ഞോ കേരളത്തില്‍

Published : 25th January 2016 | Posted By: SMR

കോഴിക്കോട്: ആരാധകരെ ആവേശത്തിലാഴ്ത്തി ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കേരളത്തില്‍ പറന്നിറങ്ങി. 21 വര്‍ഷത്തിനുശേഷം പുനരാരംഭിക്കുന്ന സേട്ട് നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ് ഫുട്‌ബോള്‍ ഉദ്ഘാടനം ചെയ്യാനാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍കൂടിയായ റൊണാള്‍ഡീഞ്ഞോ എത്തിയത്. രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിയ താരം പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് 10ഓടെ കരിപ്പൂരില്‍ വന്നിറങ്ങിയത്. സംഘാടകരും നിരവധി ആരാധകരും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പ് നല്‍കി. കെഡിഎഫ്എ പ്രസിഡന്റ് സിദ്ദീഖ് അഹ്മദും പ്രദീപ്കുമാര്‍ എംഎല്‍എയും ചേര്‍ന്ന് റൊണാള്‍ഡീഞ്ഞോയെ സ്വീകരിച്ചു. വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത താരം ഇന്ന് ദുബയിലേക്കു മടങ്ങും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക