|    Aug 19 Sat, 2017 9:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

റൈസ് പുള്ളര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ പിടിയില്‍

Published : 10th August 2017 | Posted By: fsq

 

പറവൂര്‍: പൊതുവിപണിയില്‍ അഞ്ചുകോടി രൂപ വിലവരുന്ന റൈസ് പുള്ളര്‍ എന്ന വസ്തു നല്‍കാമെന്നു പറഞ്ഞ് 20 ലക്ഷം രൂപ തട്ടിയ കേസിലെ മൂന്നു പ്രതികളെ പറവൂര്‍ പോലിസ് പിടികൂടി. തിരുപ്പൂര്‍ ഉദുമല്‍പേട്ട് സ്വദേശികളായ വിഷ്ണു റെഡ്ഡി, നാഗരാജ്, സെയ്ദ് എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി സ്വദേശിയായ ടോമി എന്നയാളില്‍ നിന്നാണു പ്രതികള്‍ പണം തട്ടിയെടുത്തത്. പച്ചക്കറി ബിസിനസ്സിലൂടെ പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയായ ശരവണന്‍ എന്നയാള്‍ വഴിയാണ് തട്ടിപ്പിനിരയായത്. റൈസ് പുള്ളര്‍ ഐശ്വര്യം നല്‍കുമെന്നും പലതരം രോഗങ്ങള്‍ക്കു പരിഹാരം ഉണ്ടാവുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികള്‍ പറവൂര്‍ മാര്‍ക്കറ്റില്‍ വച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തത്. പ്രതികളെ പാലക്കാട് പ്രൈവറ്റ് സ്റ്റാന്‍ഡിന് മുന്‍വശത്തുനിന്നും കഴിഞ്ഞ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ സമാന രീതിയിലുള്ള കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നുള്ള വിശ്വാസത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്കു നീങ്ങുകയാണ് പോലിസ്. പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തില്‍ എസ്‌ഐ ടി വി ഷിബുവും സംഘവുമാണു പ്രതികളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക