|    Jun 25 Mon, 2018 3:45 pm
Home   >  Sports  >  Cricket  >  

ഡല്‍ഹിക്ക് ജയിക്കാന്‍ 3 പന്തില്‍ 3 റണ്‍സ്‌

Published : 6th May 2017 | Posted By: ev sports

11:35:29 PM

ഡല്‍ഹിക്ക് ജയിക്കാന്‍ 3 പന്തില്‍ 3 റണ്‍സ്‌അയ്യര്‍ ദി ഗ്രേറ്റ്; ഡല്‍ഹിക്ക് മിന്നും ജയം
കാണ്‍പൂര്‍: ആവേശം അവസാന ഓവറിലേക്കെത്തിയ തകര്‍പ്പന്‍ പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തകര്‍പ്പന്‍ ജയം.രണ്ട് വിക്കറ്റിനാണ് ഡല്‍ഹി സിംഹങ്ങളെ മുട്ടുകുത്തിച്ചത്. അര്‍ധ സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ശ്രേയസ് അയ്യരാണ്(96) ഡല്‍ഹിക്ക് നിര്‍ണായക ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 19.4 ഓവറില്‍ എട്ട് വിക്കറ്റിന് 197 റണ്‍സ് നേടി വിജയം കൈപ്പിടിയിലൊതുക്കി.നേരത്തെ ആരോണ്‍ ഫിഞ്ചും(69) ദിനേഷ് കാര്‍ത്തികും(40) ഇഷാന്‍ കിഷനും(34) നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ ് ഗുജറാത്തിന് 195 എന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹിക്കുവേണ്ടി മുഹമ്മദ് ഷമി, പാറ്റ് കുമ്മിന്‍സ്, അമിത് മിശ്ര, കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി തിളങ്ങി.ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഡല്‍ഹി നായഖന്‍ സഹീര്‍ ഖാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമാണ് ഗുജറാത്ത് പുറത്തെടുത്തത്. വെടിക്കെട്ട് ഓപണര്‍ ഡ്വെയ്ന്‍ സ്മിത്ത്(8) തുടക്കത്തിലേ തന്നെ മടങ്ങിയെങ്കിലും മറുവശത്ത് ഇഷാന്‍ കിഷന്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തു. രണ്ടാമന്‍ സുരേഷ് റെയ്‌ന(6)യും പെട്ടെന്ന് മടങ്ങിയെങ്കിലും കാര്‍ത്തികും ഫിഞ്ചും ചേര്‍ന്ന് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്കെത്തിച്ചു. 28 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും സഹിതം 40 റണ്‍സുമായി കാര്‍ത്തിക് മടങ്ങുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ബോര്‍ഡ് 16.1 ഓവറില്‍ നാല് വിക്കറ്റിന് 148 എന്ന മികച്ച നിലയിലായിരുന്നു. അവസാന ഓവറുകളില്‍ ആളിക്കത്തിയ ആരോണ്‍ ഫിഞ്ച് 39 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും സഹിതമാണ് 69 റണ്‍സ് പടുത്തുയര്‍ത്തിയത്.
57 പന്തില്‍ 15 ഫോറും രണ്ട് സിക്‌സറും സഹിതമാണ് ശ്രേയസ് 96 റണ്‍സെടുത്തത്. കരുണ്‍ നായരും(30) ഡല്‍ഹിക്ക് വേണ്ടി നിര്‍ണായ പ്രകടനം പുറത്തെടുത്തു.

11:34:26 PM

കളി മാറി മറിയുന്നു; ശ്രേയസ് അയ്യര്‍ പുറത്ത്
96 റണ്‍സെടുത്ത അയ്യരെ ബേസില്‍ തമ്പി ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഡല്‍ഹിക്ക് ജയിക്കാന്‍ 4 പന്തില്‍ 7 റണ്‍സ്‌

11:31:13 PM

ഡല്‍ഹിക്ക് ജയിക്കാന്‍ 6 പന്തില്‍ 9 റണ്‍സ്‌.ശ്രേയസ്് അയ്യര്‍(96) മുഹമ്മദ് ഷമി(4) ക്രീസില്‍

11:27:46 PM

ഡല്‍ഹിക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി;  കുമ്മിന്‍സ് പുറത്ത്
24 റണ്‍സെടുത്ത പാറ്റ് കുമ്മിന്‍സിനെ ജെയിംസ് ഫോക്‌നര്‍ പുറത്താക്കി

11:25:08 PM

18 ഓവര്‍; ഡല്‍ഹി 6 വിക്കറ്റിന് 181 റണ്‍സ്
ജയിക്കാന്‍ 12 പന്തില്‍ 15 റണ്‍സ്
ശ്രേയസ് അയ്യര്‍(94) ക്രീസില്‍

11:20:21 PM

17 ഓവര്‍; ഡല്‍ഹി 6 വിക്കറ്റിന് 173
ജയിക്കാന്‍ 18 പന്തില്‍ 23 റണ്‍സ്
ശ്രേയസ് അയ്യര്‍(92) പാറ്റ് കുമ്മിന്‍സ്(18) ക്രീസില്‍

11:14:58 PM

16 ഓവര്‍; ഡല്‍ഹി 6 വിക്കറ്റിന് 152
ജയിക്കാന്‍ 24 പന്തില്‍ 44 റണ്‍സ്‌

11:09:52 PM

15 ഓവര്‍; ഡല്‍ഹി 6 വിക്കറ്റിന് 138 റണ്‍സ്
ജയിക്കാന്‍ 30 പന്തില്‍ 58 റണ്‍സ് കൂടി

11:04:17 PM

ഡല്‍ഹിക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി; ബ്രാത്ത്‌വൈറ്റ് പുറത്ത്‌

10:59:27 PM

13 ഓവര്‍; ഡല്‍ഹി 5 വിക്കറ്റിന് 119 റണ്‍സ്
ജയിക്കാന്‍ 42 പന്തില്‍ 77 റണ്‍സ് കൂടി. പ്രതീക്ഷ നല്‍കി ശ്രേയസ് അയ്യരും(57) കാര്‍ലോസ് ബ്രാത്ത്‌വൈറ്റും(10) ക്രീസില്‍

10:55:48 PM

12 ഓവര്‍; ഡല്‍ഹി 5 വിക്കറ്റിന് 110 റണ്‍സ്
ജയിക്കാന്‍ 48 പന്തില്‍ 86 റണ്‍സ്‌

10:54:15 PM

ഡല്‍ഹിക്ക് 5 വിക്കറ്റുകള്‍ നഷ്ടമായി; കോറി ആന്‍ഡേഴ്‌സണ്‍ പുറത്ത്
6 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സനെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. ഡല്‍ഹി 11.4 ഓവറില്‍ 5 വിക്കറ്റിന് 104 റണ്‍സ് ജയിക്കാന്‍ 50 പന്തില്‍ 91
10:50:15 PM

11 ഓവര്‍; ഡല്‍ഹി 4 വിക്കറ്റിന് 98 റണ്‍സ്
ജയിക്കാന്‍ 54 പന്തില്‍ 98 റണ്‍സ്
ശ്രേയസ് അയ്യര്‍(52) കോറി ആന്‍ഡേഴ്‌സന്‍(1) ക്രീസില്‍

10:47:46 PM

10.2 ഓവര്‍; ഡല്‍ഹി 4 വിക്കറ്റിന് 96 റണ്‍സ്‌.30 റണ്‍സെടുത്ത കരുണ്‍ നായരെ ഫോക്‌നര്‍ പുറത്താക്കിയപ്പോള്‍ 1 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സ് റണ്ണൗട്ടായി മടങ്ങി.

10:25:30 PM

5 ഓവര്‍; ഡല്‍ഹി 2 വിക്കറ്റിന് 47 റണ്‍സ്
ജയിക്കാന്‍ 90 പന്തില്‍ 149 റണ്‍സ്‌

10:20:43 PM

4 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 32 റണ്‍സ്
4 റണ്‍സെടുത്ത റിഷഭ് പാന്തിന്റെ വിക്കറ്റാണ് ഗുജറാത്തിന് അവസാനം നഷ്ടമായത്.
ശ്രയസ് അയ്യരും(10) കരുണ്‍ നായരും(7) ക്രീസില്‍

10:09:51 PM

ഡല്‍ഹിക്ക് തകര്‍ച്ച തുടക്കം; 1.3 ഓവര്‍ 1 വിക്കറ്റിന് 11 റണ്‍സ്
10 റണ്‍സെടുത്ത സഞ്ജു സാംസണെ പ്രദീപ് സാങ് വാനാണ് പുറത്താക്കിയത്.

9:45:37 PM

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 196 റണ്‍സ് വിജയ ലക്ഷ്യം
20 ഓവറില്‍ 5 വിക്കറ്റിന് 195 റണ്‍സ്‌

9:37:26 PM

19 ഓവര്‍; ഗുജറാത്ത് 5 വിക്കറ്റിന് 183 റണ്‍സ്
69 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ മുഹമ്മദ് ഷമി പുറത്താക്കി.

9:27:07 PM

17 ഓവര്‍; ഗുജറാത്ത് 3 വിക്കറ്റിന് 164 റണ്‍സ്
ആരോണ്‍ ഫിഞ്ച്(60) രവീന്ദ്ര ജഡേജ(5) ക്രീസില്‍

9:24:44 PM

ഗുജറാത്ത് ലയണ്‍സിന് 4 വിക്കറ്റ് നഷ്ടമായി; കാര്‍ത്തിക് പുറത്ത്
40 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തികിനെ കാര്‍ലോസ് ബ്രാത്ത്‌വൈറ്റാണ് പുറത്താക്കിയത്.

9:20:57 PM

16 ഓവര്‍; ഗുജറാത്ത് 3 വിക്കറ്റിന് 148 റണ്‍സ്‌

9:15:03 PM

15 ഓവര്‍; ഗുജറാത്ത് 3 വിക്കറ്റിന് 134 റണ്‍സ്
ആരോണ്‍ ഫിഞ്ച്(41) ദിനേഷ് കാര്‍ത്തിക്(41) ക്രീസില്‍
9:11:00 PM

14 ഓവര്‍; ഗുജറാത്ത് 3 വിക്കറ്റിന് 126 റണ്‍സ്‌

9:06:50 PM

13 ഓവര്‍; ഗുജറാത്ത് 3 വിക്കറ്റിന് 115 റണ്‍സ്
ആരോണ്‍ ഫിഞ്ച്(33) ദിനേഷ് കാര്‍ത്തിക്(27) ക്രീസില്‍

8:59:17 PM

11.2 ഓവര്‍; ഗുജറാത്ത് 3 വി്കകറ്റിന് 100 റണ്‍സ്‌

8:39:59 PM

7 ഓവര്‍; ഗുജറാത്ത് 3 വിക്കറ്റിന് 62 റണ്‍സ്
34 റണ്‍സെടുത്ത ഇഷാന്‍ കിഷനെ അമിത് മിശ്ര പുറത്താക്കി.

8:32:56 PM

6 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 50 റണ്‍സ്
6 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെ വിക്കറ്റാണ് ഗുജറാത്തിന് അവസാനം നഷ്ടമായത്. പാറ്റ് കുമ്മിന്‍സിനാണ് വിക്കറ്റ്‌

8:21:47 PM

4 ഓവര്‍; ഗുജറാത്ത് 1 വിക്കറ്റിന് 31 റണ്‍സ്
8 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്ത് റണ്ണൗട്ടായി.
ഇഷാന്‍ കിഷന്‍(20) സുരേഷ് റെയ്‌ന(0) ക്രീസില്‍

8:11:28 PM

2 ഓവര്‍; ഗുജറാത്ത് വിക്റ്റ് പോവാതെ 15 റണ്‍സ്‌

7:59:04 PM

ഗുജറാത്ത് ലയണ്‍സിനെതിരേ ടോസ് നേടിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു.

11:29:05 PM

കൊല്‍ക്കത്തയ്‌ക്കെതിരേ പഞ്ചാബിന് 14 റണ്‍സ് ജയം.ആവേശ പോരില്‍ പഞ്ചാബ് നേടി; കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ചത് 14 റണ്‍സിന്
മൊഹാലി: ജയ പരജയങ്ങല്‍ മാറി മറിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 14 റണ്‍സിനാണ് പഞ്ചാബ് വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 167 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ മറുപടി ബാറ്റിങിലെ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സിന് അവസാനിച്ചു. ജയത്തോടെ 12 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുകളുമായി പഞ്ചാബ് പ്ലേ ഓഫ് സാധ്യത സജീവമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കം തന്നെയാണ് മാര്‍ട്ടിന്‍ ഗുപ്റ്റിലും മനാന്‍ വോറയും ചേര്‍ന്ന് സമ്മാനിച്ചത്. പതിവിലും വിപരീതമായി ഗുപ്റ്റില്‍ പതിയെ തുടങ്ങിയപ്പോള്‍ വോറ കത്തിക്കയറി. 16 പന്തില്‍ നാല് ഫോറുകള്‍ സഹിതം 25 റണ്‍സെടുത്ത വോറയെ ഉമേഷ് യാദവ് മടക്കുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 4.5 ഓവറില്‍ ഒരു വിക്കറ്റിന് 39 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. അധികം വൈകാതെ ഗുപ്റ്റിലും(12) ഷോണ്‍ മാര്‍ഷും(11) വീണതോടെ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് സമ്മര്‍ദത്തിലായി. എന്നാല്‍ നാലാം വിക്കറ്റിലൊത്തുചേര്‍ന്ന വൃധിമാന്‍ സാഹയും(38) മാക്‌സ്‌വെല്ലും(44) പഞ്ചാബിനെ മാന്യമായ നിലയിലേക്കെത്തിച്ചു. ഇരുവരും 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് പഞ്ചാബിന് സമ്മാനിച്ചത്. കുല്‍ദീപ് യാദവിനെ തുര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ പറത്തിയ മാക്‌സ്‌വെല്‍ മൂന്നാം സിക്‌സറിന് ശ്രമിക്കവേ പുറത്തായി.  അക്ഷര്‍ പട്ടേല്‍(8) സ്വപ്‌നില്‍ സിങ്(2) എന്നിവരും പെട്ടെന്ന് മടങ്ങിയെങ്കിലും അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയ രാഹുല്‍ തിവാട്ടിയയുടെ ബാറ്റിങാണ് പഞ്ചാബിനെ 167 റണ്‍സിലേക്കെത്തിച്ചത്.കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്രിസ് വോക്‌സ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സുനില്‍ നരേയ്‌നും ഉമേഷ് യാദവും ഓരോ വിക്കറ്റും നേടി തിളങ്ങി.
മറുപടി ബാറ്റിങില്‍ തകര്‍പ്പന്‍ തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ക്രിസ് ലിന്‍ തുടക്കം മുതലേ ആളിക്കത്തിയപ്പോള്‍ കൊല്‍ക്കത്ത അനായാസം വിജയം നേടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മധ്യനിരയെ എറിഞ്ഞൊതുക്കി പഞ്ചാബ് ബൗളര്‍മാര്‍ കളി ഗതി പഞ്ചാബിന് അനുകൂലമാക്കി മാറ്റി. ഗൗതം ഗംഭീര്‍(8), റോബിന്‍ ഉത്തപ്പ(0), മനീഷ് പാണ്ഡെ(18) കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം(11*), യൂസഫ് പഠാന്‍(2) ക്രിസ് വോക്‌സ്(8*) എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതോടെ കൊല്‍ക്കത്തയുടെ പോരാട്ടം 14 റണ്‍സകലെ അവസാനിച്ചു. പഞ്ചാബിന് വേണ്ടി മോഹിത് ശര്‍മ, രാഹുല്‍ തിവാട്ടിയ എന്നിവര് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയപ്പോള്‍ മാറ്റ് ഹെന്റി ഒരു വിക്കറ്റും സ്വന്തമാക്കി.

11:23:17 PM

കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 6 പന്തില്‍ 20 റണ്‍സ്‌.19 ഓവറില്‍ പഞ്ചാബ് 6 വിക്കറ്റിന് 148 റണ്‍സ്‌

11:19:38 PM

കളി പഞ്ചാബിന്റെ വരുതിയില്‍; യൂസഫ് പഠാന്‍ പുറത്ത്
കൊല്‍ക്കത്ത 18.1 ഓവറില്‍ 6 വിക്കറ്റിന് 139 റണ്‍സ്. ജയിക്കാന്‍ 11 പന്തില്‍ 29 റണ്‍സ്‌

11:17:40 PM

18 ഓവര്‍; കൊല്‍ക്കത്ത 5 വിക്കറ്റിന് 139 റണ്‍സ്
ജയിക്കാന്‍ 12 പന്തില്‍ 29 റണ്‍സ്‌

11:15:14 PM

കളി മുറുകുന്നു; കൊല്‍ക്കത്തയ്ക്ക് 5 വിക്കറ്റുകള്‍ നഷ്ടമായി
84 റണ്‍സെടുത്ത ക്രിസ് ലിന്‍ റണ്ണൗട്ടായി. കൊല്‍ക്കത്ത 17.2 ഓവറില്‍ 5 വിക്കറ്റിന് 132 . ജയിക്കാന്‍ 16 പന്തില്‍ 36 റണ്‍സ്‌

11:13:09 PM

കൊല്‍ക്കത്തയ്ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി; മനീഷ് പാണ്ഡെ പുറത്ത്
18 റണ്‍സെടുത്ത മനീഷ് പാണ്ഡയെ മാറ്റ് ഹെന്റിയാണ് പുറത്താക്കിയത്.

11:10:46 PM

17 ഓവര്‍; കൊല്‍ക്കത്ത 3 വിക്കറ്റിന് 131 റണ്‍സ്
ജയിക്കാന്‍ 18 പന്തില്‍ 37. ക്രിസ് ലിന്‍(83) മനീഷ് പാണ്ഡെ(18) ക്രീസില്‍

11:03:17 PM

16 ഓവര്‍; വിക്കറ്റ് പോവാതെ 124 റണ്‍സ്
ജയിക്കാന്‍ 24 പന്തില്‍ 44 റണ്‍സ്‌

10:59:11 PM

15 ഓവര്‍; കൊല്‍ക്കത്ത 3 വിക്കറ്റിന് 118 റണ്‍സ്
ജയിക്കാന്‍ 30 പന്തില്‍ 50 റണ്‍സ്‌.ക്രിസ് ലിന്‍(76) മനീഷ് പാണ്ഡെ(13) ക്രീസില്‍

10:55:11 PM

14 ഓവര്‍; കൊല്‍ക്കത്ത 3 വിക്കറ്റിന് 106 റണ്‍സ്
ജയിക്കാന്‍ 36 പന്തില്‍ 62 റണ്‍സ്‌

10:50:47 PM

13 ഓവര്‍; കൊല്‍ക്കത്ത 3 വിക്കറ്റിന് 97 റണ്‍സ്
ജയിക്കാന്‍ 42 പന്തില്‍ 71 റണ്‍സ്‌

10:47:45 PM

12 ഓവര്‍; കൊല്‍ക്കത്ത 3 വിക്കറ്റിന് 86 റണ്‍സ്
ജയിക്കാന്‍ 48 പന്തില്‍ 83 റണ്‍സ്
ക്രിസ് ലിന്‍(53) മനീഷ് പാണ്ഡെ(4) ക്രീസില്‍

10:41:04 PM

പഞ്ചാബ് പിടിമുറുക്കുന്നു; കൊല്‍ക്കത്തയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി
8 റണ്‍സെടുത്ത ഗൗതം ഗംഭീര്‍, അക്കൗണ്ട് തുറക്കും മുമ്പേ റോബിന്‍ ഉത്തപ്പ എന്നിവരെ രാഹുല്‍ തിവാട്ടിയയാണ് പുറത്താക്കിയത്. 10 ഓവറില്‍ കൊല്‍ക്കത്ത 3 വിക്കറ്റിന് 79 റണ്‍സ്. ജയിക്കാന്‍ 60 പന്തില്‍ 89 റണ്‍സ്‌

10:34:24 PM

9 ഓവര്‍; കൊല്‍ക്കത്ത 1 വിക്കറ്റിന് 76
ജയിക്കാന്‍ 66 പന്തില്‍ 92 റണ്‍സ്‌

10:24:29 PM

7 ഓവര്‍; കൊല്‍ക്കത്ത 1 വിക്കറ്റിന് 64 റണ്‍സ്
ജയിക്കാന്‍ 78 പന്തില്‍ 104 റണ്‍സ്
ക്രിസ് ലിന്‍(43) ഗൗതം ഗംഭീര്‍(3) ക്രീസില്‍

10:14:23 PM

4 ഓവര്‍; കൊല്‍ക്കത്ത 1 വിക്കറ്റിന് 39
18 റണ്‍സെടുത്ത സുനില്‍ നരേയ്‌നെ മോഹിത് ശര്‍മ പുറത്താക്കി

10:06:00 PM

3 ഓവര്‍; കൊല്‍ക്കത്ത വിക്കറ്റ് പോവാതെ 31 റണ്‍സ്‌.ക്രിസ് ലിന്‍(21) സുനില്‍ നരേയ്ന്‍(9) ക്രീസില്‍

10:02:09 PM

കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം; 2 ഓവറില്‍ വിക്കറ്റ് പോവാതെ 25 റണ്‍സ്‌

9:42:07 PM

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 168 റണ്‍സ് വിജയ ലക്ഷ്യം

പഞ്ചാബ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍(44) ടോപ് സ്‌കോററയാ. വൃധിമാന്‍ സാഹ(38), മനാന്‍ വോറ(25) എന്നിവരാണ് പഞ്ചാബ് നിരയിലെ മറ്റ് സ്‌കോറര്‍മാര്‍. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(12) ഷോണ്‍ മാര്‍ഷ്(11), അക്ഷര്‍ പട്ടേല്‍(8), സ്വപ്‌നില്‍ സിങ്(2) രാഹുല്‍ തിവാട്ടിയ(15*) എന്നിവരാണ് പഞ്ചാബിന്റെ മറ്റ് സ്‌കോറര്‍മാര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്രിസ് വോക്‌സ്, കുല്‍ദീപ് യാദവ് എന്നിവര്‍ 2 വിക്കറ്റും ഉമോഷ് യാദവ്, സുനില്‍ നരേയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി തിളങ്ങി.

9:37:32 PM

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 168 റണ്‍സ് വിജയ ലക്ഷ്യം
കിങ്‌സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 6 വിക്കറ്റിന് 166 റണ്‍സ്‌

9:18:23 PM

17 ഓവര്‍; പഞ്ചാബ് 4 വിക്കറ്റിന് 134 റണ്‍സ്‌

9:13:07 PM

പഞ്ചാബിന് 4 വിക്കറ്റുകള്‍ നഷ്ടമായി; മാക്‌സ്‌വെല്‍ പുറത്ത്‌.44 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ് വെല്ലിനെ കുല്‍ദീപ് യാദവ് പുറത്താക്കി

9:09:52 PM

15 ഓവര്‍; പഞ്ചാബ് 3 വിക്കറ്റിന് 115 റണ്‍സ്‌

9:03:23 PM

14 ഓവര്‍; പഞ്ചാബ് 3 വിക്കറ്റിന് 105 റണ്‍സ്
മാക്‌സ്‌വെല്‍(28) സാഹ(21) ക്രീസില്‍

8:46:57 PM

10.2 ഓവര്‍; പഞ്ചാബ് 3 വിക്കറ്റിന് 64 റണ്‍സ്‌

8:38:09 PM

പഞ്ചാബിന് 3 വിക്കറ്റ് നഷ്ടമായി; മാര്‍ഷ് പുറത്ത്
11 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ ക്രിസ് വോക്‌സ് പുറത്താക്കി. 8.3 ഓവര്‍ പഞ്ചാബ് 3 വിക്കറ്റിന് 56 റണ്‍സ്‌

8:28:35 PM

6.1 ഓവര്‍; പഞ്ചാബ് 2 വിക്കറ്റിന് 42
12 റണ്‍സെടുത്ത ഗുപ്റ്റിലിന്റേയും 25 റണ്‍സെടുത്ത മനാന്‍ വോറയുടേയും വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.

8:22:47 PM

5.1 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 41 റണ്‍സ്‌

8:08:50 PM

കൊല്‍ക്കത്തയ്‌ക്കെതിരേ പഞ്ചാബ് 2 ഓവറില്‍ വിക്കറ്റ് പോവാതെ 13 റണ്‍സ്

11:39:19 PM

നിര്‍ണായക മല്‍സരത്തില്‍ ധവാന്‍ മിന്നി; മുംബൈയ്‌ക്കെതിരേ ഹൈദരാബാദിന് തകര്‍പ്പന്‍ ജയം
ഹൈദരാബാദ്: പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാന്‍ ജയം നിര്‍ണായകമായ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും വിജയം പിടിച്ചടക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 140 റണ്‍സ് നേടി ഹൈദരാബാദ് വിജയം സ്വന്തമാക്കുകയിരുന്നു. അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ശിഖാര്‍ ധവാന്റെ(62) ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദിന് അനിവാര്യ ജയം സമ്മാനിച്ചത്.
ബാറ്റിങ് കരുത്തിനെ വിശ്വസിച്ച് ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തെ തെറ്റിക്കുന്ന ബൗളിങ് പ്രകടനമാണ് ഹൈദരാബാദ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ഭുവനേശ്വര്‍ കുമാറിന്റെയും കൗലിന്റേയും പന്തുകളില്‍ തീപാറിയപ്പോള്‍ രണ്ടാം ഓവറില്‍ തന്നെ ലിന്‍ഡന്‍ സിമ്മണ്‍സ്(1) മടങ്ങി.  നിധീഷ് റാണയും(9) പാര്‍ഥിവ് പട്ടേലും(23) നേരിയ ചെറുത്ത്‌നില്‍പ്പിന് ശ്രമിച്ചെങ്കിലും സിദ്ധാര്‍ത്ഥ് കൗല്‍ റാണയെ മടക്കി കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ തന്നെ പട്ടേലും മടങ്ങിയതോടെ മുംബൈ ഇന്നിങ്‌സ് സമ്മര്‍ദത്തിലായി. ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ ഒരറ്റത്ത് തല്ലി തകര്‍ത്തു. ഹര്‍ദിക്(15), കീറോണ്‍ പൊള്ളാര്‍ഡ്(5), കരണ്‍ ശര്‍മ(5) എന്നിവരും തിളങ്ങാതെ പോയെങ്കിലും 45 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും സഹിതം 67 റണ്‍സെടുത്ത രോഹിത് മുംബൈയെ 138 എന്ന സ്‌കോറിലേക്കെത്തിക്കുകയായിരുന്നു.
മറുപടി ബാറ്റിങില്‍ ഹൈദരാബാദിന് തുടക്കത്തിലേ തന്നെ ഡേവിഡ് വാര്‍ണറെ(6) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന ധവാനും മോയിസസ് ഹെന്റിക്വസും(44) ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്കെത്തിച്ചു. ഇരുവരും 91 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഒമ്പത് റണ്‍സുമായി യുവരാജ് സിങ് പുറത്തായെങ്കിലും വിജയ് ശങ്കറെ(15) കൂട്ടുപിടിച്ച് കൂടുതല്‍ അപകടം വരാതെ ധവാന്‍ ഹൈദരാബാദിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ജയത്തോടെ 13 മല്‍സരങ്ങളില്‍ നിന്ന് 15 പോയിന്റുകളുമായി ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.

11:21:56 PM

18 ഓവര്‍; ഹൈദരാബാദ് 3 വിക്കറ്റിന് 136 റണ്‍സ്
ജയിക്കാന്‍ 12 പന്തില്‍ 3 റണ്‍സ്‌

11:16:58 PM

17 ഓവര്‍; ഹൈദരാബാദ് 3 വിക്കറ്റിന് 129 റണ്‍സ്
ജയിക്കാന്‍ 18 പന്തില്‍ 10 റണ്‍സ്‌

11:11:13 PM

16 ഓവര്‍; ഹൈദരാബാദ് 3 വിക്കറ്റിന് 121 റണ്‍സ്
ജയിക്കാന്‍ 24 പന്തില്‍ 18 റണ്‍സ്‌

11:05:28 PM

15 ഓവര്‍; ഹൈദരാബാദ് 3 വിക്കറ്റിന് 113 റണ്‍സ്
ജയിക്കാന്‍ 30 പന്തില്‍ 26 റണ്‍സ്‌

11:02:57 PM

ഹൈദരാബാദിന് 3 വിക്കറ്റ് നഷ്ടമായി; യുവരാജ് പുറത്ത്
9 റണ്‍സെടുത്ത യുവരാജിനെ ലസിത് മലിംഗ പുറത്താക്കി.

11:00:11 PM

14 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 109 റണ്‍സ്
ജയിക്കാന്‍ 36 പന്തില്‍ 30 റണ്‍സ്
യുവരാജ്(8) ധവാന്‍(49) ക്രീസില്‍

10:52:07 PM

13 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 99 റണ്‍സ്
ജയിക്കാന്‍ 42 പന്തില്‍ 40 റണ്‍സ്‌

10:50:14 PM

ഹൈദരാബാദിന് 2 വിക്കറ്റുകള്‍ നഷ്ടമായി; ഹെന്റിക്വസ് പുറത്ത്
44 റണ്‍സെടുത്ത മോയിസസ് ഹെന്റിക്വസിനെ ജസ്പ്രീത് ഭൂംറയാണ് പുറത്താക്കിയത്.

10:45:42 PM

12 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 98
10:37:15 PM

10 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 83 റണ്‍സ്
ജയിക്കാന്‍ 60 പന്തില്‍ 56 റണ്‍സ്
ധവാന്‍(44) ഹെന്റിക്വസ്(32) ക്രീസില്‍.

10:32:42 PM

9 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 76 റണ്‍സ്
ജയിക്കാന്‍ 66 പന്തില്‍ 63 റണ്‍സ് കൂടി.ശിഖാര്‍ ധവാന്‍(42) മോയിസസ് ഹെന്റിക്വസ്(31) ക്രീസില്‍

10:24:23 PM

7 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 52 റണ്‍സ്‌

10:18:50 PM

ഹൈദരാബാദിന് മികച്ച തുടക്കം; 6 ഓവറില്‍ 1 വിക്കറ്റിന് 43 റണ്‍സ്
ജയിക്കാന്‍ 84 പന്തില്‍ 96 റണ്‍സ്‌.മോയിസസ് ഹെന്റിക്വസ്(22) ശിഖാര്‍ ധവാന്‍(15) ക്രീസില്‍

10:14:10 PM

5 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 37 റണ്‍സ്
ജയിക്കാന്‍ 90 പന്തില്‍ 102 റണ്‍സ്‌

10:09:53 PM

4 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 26 റണ്‍സ്‌.ശിഖാര്‍ ധവാനും മോയിസസ് ഹെന്റിക്വസും ക്രീസില്‍

10:06:39 PM

3 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 21
ജയിക്കാന്‍ 102 പന്തില്‍ 118 റണ്‍സ്‌

10:01:13 PM

2 ഓവര്‍; ഹൈദരാബാദ് 1 വിക്കറ്റിന് 10 റണ്‍സ്‌

9:57:25 PM

ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി; വാര്‍ണര്‍ പുറത്ത്
6 റണ്‍സെടുത്ത വാര്‍ണറെ മിച്ചല്‍ മഗ്ലെങ്ങന്‍ പുറത്താക്കി.

9:55:56 PM

ഹൈദരാബാദ് 1 ഓവറില്‍ വിക്കറ്റ് പോവാതെ 7 റണ്‍സ്

9:41:49 PM

ഹൈദരാബാദിന് 139 റണ്‍സ് വിജയ ലക്ഷ്യം.മുംബൈ 20 ഓവറില്‍ 7 വിക്കറ്റിന് 138 റണ്‍സ്‌

9:29:13 PM

19 ഓവര്‍; മുംബൈ 5 വിക്കറ്റിന് 132 റണ്‍സ്‌.67 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈയ്ക്ക് അവസാനം നഷ്ടമായത്. സിദ്ധാര്‍ത്ഥ് കൗലിനാണ് വിക്കറ്റ്.

9:18:06 PM

17 ഓവര്‍; മുംബൈ 4 വിക്കറ്റിന് 112 റണ്‍സ്‌

9:10:29 PM

15 ഓവര്‍; മുംബൈ 4 വിക്കറ്റിന് 99
രോഹിത്(47) പൊള്ളാര്‍ഡ്(1) ക്രീസില്‍

8:58:19 PM

13 ഓവര്‍; മുംബൈ 3 വിക്കറ്റിന് 80

8:47:07 PM

10 ഓവര്‍; മുംബൈ 3 വിക്കറ്റിന് 59 റണ്‍സ്‌

8:40:46 PM

9 ഓവര്‍; മുംബൈ 3 വിക്കറ്റിന് 53 റണ്‍സ്
രോഹിത്(13) ഹര്‍ദിക്(5) ക്രീസില്‍

8:37:14 PM

8 ഓവര്‍; മുംബൈ 3 വിക്കറ്റിന് 45

8:32:02 PM

7 ഓവര്‍; മുംബൈ 3 വിക്കറ്റിന് 42 റണ്‍സ്‌

8:28:39 PM

മുംബൈയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി
പാര്‍ഥിവ് പട്ടേല്‍ പുറത്ത്‌.23 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിനെ സിദ്ധാര്‍ത്ഥ് കൗലാണ് പുറത്താക്കിയത്‌

8:25:42 PM

6 ഓവര്‍; മുംബൈ 2 വിക്കറ്റിന് 36 റണ്‍സ്
രോഹിത്(1) പട്ടേല്‍(23) ക്രീസില്‍

8:21:50 PM

മുംബൈയ്ക്ക് തകര്‍ച്ച തുടക്കം; 5 ഓവര്‍ 2 വിക്കറ്റിന് 29 റണ്‍സ്‌.

8:19:36 PM

മുംബൈയ്ക്ക് 2 വിക്കറ്റ് നഷ്ടമായി; നിധീഷ് റാണ പുറത്ത്
9 റണ്‍സെടുത്ത നിധീഷ് റാണയെ സിദ്ധാര്‍ത്ഥ് കൗലാണ് പുറത്താക്കിയത്.

8:16:14 PM

4 ഓവര്‍; മുംബൈ 1 വിക്കറ്റിന് 22.പാര്‍ഥിവ് പട്ടേല്‍(10) നിധീഷ് റാണ(9) ക്രീസില്‍

8:08:35 PM

2 ഓവര്‍; മുംബൈ 1 വിക്കറ്റിന് 4 റണ്‍സ്‌.നിധീഷ് റാണയും പാര്‍ഥിവ് പട്ടേലും ക്രീസില്‍

8:07:52 PM

മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; സിമ്മണ്‍സ് പുറത്ത്
5 പന്തില്‍ 1 റണ്‍സെടുത്ത ലിന്‍ഡന്‍ സിമ്മണ്‍സിനെ മുഹമ്മദ് നബി ക്ലീന്‍ ബൗള്‍ഡ് ചെയ്തു

8:04:19 PM

1 ഓവര്‍; മുംബൈ വിക്കറ്റ് പോവാതെ 3 റണ്‍സ്
പാര്‍ഥിവ് പട്ടേലും ലിന്‍ഡന്‍ സിമ്മണ്‍സും ഓപണര്‍മാര്‍

7:57:03 PM

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ടോസ് നേടി  മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു

11:37:32 PM

ഗുജറാത്തിന് 6 വിക്കറ്റ് ജയം

11:25:40 PM

19 ഓവര്‍; ഗുജറാത്ത് 4 വിക്കറ്റിന് 182 റണ്‍സ്
ജയിക്കാന്‍ 6 പന്തില്‍ 8 റണ്‍സ്‌.ദിനേഷ് കാര്‍ത്തിക്(28) രവീന്ദ്ര ജഡേജ(6) ക്രീസില്‍

11:20:17 PM

ഗുജറാത്തിന് 4 വിക്കറ്റുകള്‍ നഷ്ടമായി
ആരോണ്‍ ഫിഞ്ചിനെ സന്ദീപ് ശര്‍മ പുറത്താക്കി.
18 ഓവര്‍ ഗുജറാത്ത് 4 വിക്കറ്റിന് 166 റണ്‍സ്
ജയിക്കാന്‍ 12 പന്തില്‍ 24 റണ്‍സ്‌

11:17:41 PM

ഗുജറാത്തിന്റെ 3 വിക്കറ്റുകള്‍ നഷ്ടമായി; സുരേഷ് റെയ്‌ന പുറത്ത്‌

11:13:52 PM

17 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 162 റണ്‍സ്‌

11:05:28 PM

16 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 158
ജയിക്കാന്‍ 24 പന്തില്‍ 32 റണ്‍സ്‌.സുരേഷ് റെയ്‌ന(36) ദിനേഷ് കാര്‍ത്തിക്(15) ക്രീസില്‍

11:02:35 PM

15.2 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 150 റണ്‍സ്
ജയിക്കാന്‍ 28 പന്തില്‍ 40 റണ്‍സ്‌

10:55:54 PM

14 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 137 റണ്‍സ്
ജയിക്കാന്‍ 36 പന്തില്‍ 53 റണ്‍സ്‌.സുരേഷ് റെയ്‌ന(27) ദിനേഷ് കാര്‍ത്തിക്(8) ക്രീസില്‍

10:49:36 PM

13 ഓവര്‍; 2 വിക്കറ്റിന് 131 റണ്‍സ്
ജയിക്കാന്‍ 42 പന്തില്‍ 59 റണ്‍സ്‌

10:47:23 PM

12 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 123
74 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിനെ ഗ്ലെന്‍ മാക്‌സ് വെല്‍ പുറത്താക്കി
ജയിക്കാന്‍ 48 പന്തില്‍ 67 റണ്‍സ്‌

10:41:10 PM

11 ഓവര്‍; ഗുജറാത്ത് 1 വിക്കറ്റിന് 114 റണ്‍സ്
ജയിക്കാന്‍ 54 പന്തില്‍ 76 റണ്‍സ്‌

10:37:02 PM

10 ഓവര്‍; ഗുജറാത്ത് 1 വിക്കറ്റിന് 104 റണ്‍സ്‌

10:34:10 PM

ഗുജറാത്തിന് ആദ്യ  വിക്കറ്റ് നഷ്ടമായി; ഇഷാന്‍ കിഷന്‍ പുറത്ത്
29 റണ്‍സെടുത്ത കിഷനെ ടി നടരാജനാണ് പുറത്താക്കിയത്.

10:31:20 PM

9 ഓവര്‍; ഗുജറാത്ത് 1 വിക്കറ്റിന് 91 റണ്‍സ്
ജയിക്കാന്‍ 66 പന്തില്‍ 99 റണ്‍സ്.ഡ്വെയ്ന്‍ സ്മിത്ത്(60) ിഷാന്‍ കിഷന്‍(29) ക്രീസില്‍

10:28:48 PM

8.1 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 87 റണ്‍സ്‌

10:22:22 PM

7 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 69 റണ്‍സ്
ഇഷാന്‍ കിഷന്‍(16) ഡ്വെയ്ന്‍ സ്മിത്ത്(51) ക്രീസില്‍
ജയിക്കാന്‍ 78 പന്തില്‍ 121 റണ്‍സ്‌

10:19:35 PM

6 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 58 റണ്‍സ്‌

10:13:24 PM

5 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 49 റണ്‍സ്
ജയിക്കാന്‍ 90 പന്തില്‍ 141 റണ്‍സ്‌

10:06:57 PM

ഗുജറാത്തിന് മികച്ച തുടക്കം; 4 ഓവര്‍ വിക്കറ്റ് പോവാതെ 36 റണ്‍സ്
ജയിക്കാന്‍ 96 പന്തില്‍ 154 റണ്‍സ്‌.ഡ്വെയ്ന്‍ സ്മിത്ത്(29) ഇഷാന്‍ കിഷന്‍(7) ക്രീസില്‍

10:01:55 PM

3 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 23 റണ്‍സ്
ജയിക്കാന്‍ 102 പന്തില്‍ 167 റണ്‍സ്‌

9:58:29 PM

2 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 17 റണ്‍സ്‌.ഡ്വെയ്ന്‍ സ്മിത്തും ഇഷാന്‍ കിഷനും ഓപണര്‍മാര്‍

9:53:25 PM

1 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 7 റണ്‍സ്‌

9:34:36 PM

ഗുജറാത്തിന് 190 റണ്‍സ് വിജയ ലക്ഷ്യം
ഹാഷിം അംലയ്ക്ക് സെഞ്ച്വറി(104). ഈ സീസണിലെ രണ്ടാം സെഞ്ച്വറി.
പഞ്ചാബ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 189 റണ്‍സ്‌

9:27:57 PM

19 ഓവര്‍; പഞ്ചാബ് 2 വിക്കറ്റിന് 175

9:23:04 PM

18 ഓവര്‍; പഞ്ചാബ് 2 വിക്കറ്റിന് 159
ഹാഷിം അംല(92) ക്രീസില്‍

9:19:04 PM

17 ഓവര്‍; പഞ്ചാബ് 2 വിക്കറ്റിന് 150 റണ്‍സ്
ഹാഷിം അംല(85) ഗ്ലെന്‍ മാക്‌സ്‌വെല്‍(2) ക്രീസില്‍

9:13:30 PM

16 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 133 റണ്‍സ്
58 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ ധവാല്‍ കുല്‍ക്കര്‍ണി പുറത്താക്കി.ഹാഷിം അംല(76) ഗ്ലെന്‍ മാക്‌സ്‌വെല്‍(1) ക്രീസില്‍

9:09:28 PM

15 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 123 റണ്‍സ്‌

9:03:49 PM

14 ഓവര്‍;പഞ്ചാബ് 1 വിക്കറ്റിന് 114 റണ്‍സ്‌.അംല(59) മാര്‍ഷ്(50) ക്രീസില്‍

8:57:20 PM

13 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 109 റണ്‍സ്
ഷോണ്‍ മാര്‍ഷ്(48) ഹാഷിം അംല(50) ക്രീസില്‍

8:54:24 PM

12 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 99 റണ്‍സ്‌.ഹാഷിം അംലയ്ക്ക് അര്‍ധ സെഞ്ച്വറി(35 പന്തില്‍ 50*)

8:49:21 PM

11 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 89 റണ്‍സ്‌

8:46:20 PM

പഞ്ചാബിന് ഭേദപ്പെട്ട തുടക്കം; 10 ഓവര്‍ 1 വിക്കറ്റിന് 81 റണ്‍സ്
ഹാഷിം അംല(40) ഷോണ്‍ മാര്‍ഷ്(37) ക്രീസില്‍

8:36:32 PM

പഞ്ചാബിന് ഭേദപ്പെട്ട തുടക്കം; 8 ഓവറില്‍ 1 വിക്കറ്റിന് 63 റണ്‍സ്
ഹാഷിം അംല(33) ഷോണ്‍ മാര്‍ഷ്(26) ക്രീസില്‍

8:30:09 PM

6 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 45 റണ്‍സ്‌

8:25:21 PM

5 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 29 റണ്‍സ്
ഹാഷിം അംല(18) ഷോണ്‍ മാര്‍ഷ്(7) ക്രീസില്‍

8:19:55 PM

4 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 21 റണ്‍സ്‌

8:13:54 PM

3 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 13 റണ്‍സ്‌

8:05:38 PM

1 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 2 റണ്‍സ്
2 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പ്രതീപ് സാങ് വാനാണ് പുറത്താക്കിയത്.

8:03:53 PM

ഗുജറാത്ത് ലയണ്‍സിനെതിരേ ടോസ് നഷ്ടപ്പെട്ട് കിങ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റ് ചെയ്യുന്നു.

7:34:12 PM

കൊല്‍ക്കത്തയ്ക്ക് 6 വിക്കറ്റ് ജയം
15.1 ഓവറില്‍ കൊല്‍ക്കത്ത 4 വിക്കറ്റിന് 159 റണ്‍സ്‌.വീണ്ടും നാണം കെട്ട് ബംഗളൂരു
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയം ആറ് വിക്കറ്റിന്
ബംഗളൂരു: ബംഗളൂരുവിന്റെ ദുരിതം അവസാനിക്കുന്നില്ല. തുടര്‍തോല്‍വികളുടെ കണക്കുപുസ്തകത്തിലേക്ക് വീണ്ടുമൊരു തോല്‍വികൂടി എഴുതപ്പെട്ടിരിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ ആറ് വിക്കറ്റിനാണ് ബംഗളൂരു പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ കൊല്‍ക്കത്ത 15.1 ഓവറില്‍ 159 റണ്‍സ് നേടി വിജയ ലക്ഷ്യം മറികടന്നു.
ഇന്ത്യയുടെ വീരനായകന്‍ വിരാട് കോഹ്‌ലിക്ക് ഇത് നാണക്കേടിന്റെ സീസണാണ്. തൊട്ടതെല്ലാം പിഴക്കുന്നു. കളിഞ്ഞ സീസണില്‍ നേടിയ റെക്കോഡ് നേട്ടങ്ങളുടെ പ്രൗഡിയെല്ലാം മായ്ച്ച് കളയുന്ന നാണക്കേടാണ് കോഹ്‌ലി ഏറ്റുവാങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗളൂരുവിന്റെ വിധി ആദ്യ പന്തില്‍ തന്നെ വ്യക്തം. വെടിക്കെട്ട് ഓപണര്‍ ക്രിസ് ഗെയ്ല്‍ ഉമേഷ് യാദവിന്റെ ആദ്യ പന്തില്‍ തന്നെ മടങ്ങി. സമ്മര്‍ദം നിറഞ്ഞ് നിന്ന മുഖവുമായി ബാറ്റിങിനിറങ്ങിയ കോഹ്‌ലിയുടെ ഷോട്ടുകള്‍ തുടക്കം മുതലേ പിഴച്ചു. ഉമേഷ് യാദവിന്റെ രണ്ടാം ഓവറില്‍ കോഹ്‌ലിയെ പീയൂഷ് ചൗള വിട്ടുകളഞ്ഞെങ്കിലും തൊട്ടടുത്ത  ഉമേഷിന്റെ പന്തില്‍ കോഹ്‌ലി(5) കുടങ്ങി. രണ്ടാമനായി കോഹ്‌ലി കളം വിടുമ്പോള്‍ ബംഗളൂരുവിന്റെ സ്‌കോര്‍ബോര്‍ഡില്‍ വെറും 20 റണ്‍സ്. എബി ഡിവില്ലിയേഴ്‌സും 10) നിരാശപ്പെടുത്തിയതോടെ
വന്‍ ദുരന്തം പ്രതീക്ഷിച്ച ബംഗളൂരുവിനെ മാന്യമായ സ്‌കോര്‍ സമ്മാനിച്ചത് നാലാം വിക്കറ്റിലെ മന്ദീപ് സിങ് -ട്രവിസ് ഹെഡ് കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 52 റണ്‍സുമായി മന്ദീപ് സുനില്‍ നരേയ്‌ന് മുന്നില്‍ കീഴടങ്ങി. മധ്യ നിരയില്‍ കേദാര്‍ യാദവ്(8) പവന്‍ നേഗി(5) എന്നിവര്‍ വന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്തായി. അവസാന ഓവറുകളില്‍ ഹെഡ് കൊടുങ്കാറ്റായി. 34 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും സഹിതം 75 റണ്‍സുമായി പുറത്താവാതെ നിന്ന ഹെഡിന്റെ ബാറ്റിങ് കരുത്താണ് ബംഗളൂരുവിനെ 158 റണ്‍സിലേക്കെത്തിച്ചത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും സുനില്‍ നരേയ്ന്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഒരു വിക്കറ്റ് ക്രിസ് വോക്‌സും സ്വന്തമാക്കി.
മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത തുടക്കം മുതലേ നയം വ്യക്തമാക്കി. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഓപണിങ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ക്രിസ് ലിനും(50) സുനില്‍ നരേയ്‌നും ചേര്‍ന്ന് വെറും ആറോവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ബോര്‍ഡിനെ 100 കടത്തി. ബംഗളൂരു ബൗളര്‍മാരെ നിഷ്‌കരുണം തല്ലിപറത്തിയ നരേയ്ന്‍ 17 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും സഹിതം 54 റണ്‍സുമായി പുറത്താവുമ്പോള്‍ കൊല്‍ക്കത്ത 6.1 ഓവറില്‍ 1 വിക്കറ്റിന് 105 എന്ന നിലയിലായിരുന്നു. ലിന്‍ 22 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സറും സഹിതമാണ് 50 റണ്‍സ് നേടിയത്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം(31) ഗൗതം ഗംഭീര്‍(14) എന്നിവരുടെ വിക്കറ്റുകളും കൊല്‍ക്കത്തയ്ക്ക് നഷ്ടമായെങ്കിലും കൂടുതല്‍ അപകടം വരുത്താതെ മനീഷ് പാണ്ഡെ(4) യൂസഫ് പഠാന്‍ (0) എന്നിവര്‍ ചേര്‍ന്ന് കൊല്‍ക്കത്തയെ വിജയത്തിലേക്കെത്തിച്ചു. 29 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് കൊല്‍ക്കത്തയുടെ വീരോജിത ജയം. ഓള്‍ റൗണ്ട് പ്രകടനം നടത്തിയ സുനില്‍ നരേയ്‌നാണ് കളിയിലെ താരം.

7:32:18 PM

15 ഓവര്‍; കൊല്‍ക്കത്ത 4 വിക്കറ്റിന് 156 റണ്‍സ്
ജയിക്കാന്‍ 3 റണ്‍സ് കൂടി

7:30:56 PM

കൊല്‍ക്കത്തയ്ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി
13 റണ്‍സെടുത്ത ഗൗതം ഗംഭീറിനെ യുസ് വേന്ദ്ര ചാഹല്‍ പുറത്താക്കി.

7:28:13 PM

14 ഓവര്‍; കൊല്‍ക്കത്ത 3 വിക്കറ്റിന് 155
ജയിക്കാന്‍ വെറും 4 റണ്‍സ് കൂടി

7:25:58 PM

കൊല്‍ക്കത്തയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി
31 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെ പവന്‍ നേഗി പുറത്താക്കി

7:24:28 PM

13 ഓവര്‍; കൊല്‍ക്കത്ത 2 വിക്കറ്റിന് 152
ജയിക്കാന്‍ 42 പന്തില്‍ 7 റണ്‍സ്‌

7:21:16 PM

12 ഓവര്‍; കൊല്‍ക്കത്ത 2 വിക്കറ്റിന് 141 രണ്‍സ്
ജയിക്കാന്‍ 48 പന്തില്‍ 18 രണ്‍സ് കൂടി

7:18:05 PM

11 ഓവര്‍; കൊല്‍ക്കത്ത 2 വിക്കറ്റിന് 136 റണ്‍സ്
ജയിക്കാന്‍ 54 പന്തില്‍ 23 രണ്‍സ്‌.കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം(19) ഗൗതം ഗംഭീര്‍(9) ക്രീസില്‍

7:14:47 PM

10 ഓവര്‍; കൊല്‍ക്കത്ത 2 വിക്കറ്റിന് 126 റണ്‍സ്
ജയിക്കാന്‍ 60 പന്തില്‍ 33 റണ്‍സ്‌

7:10:48 PM

9 ഓവര്‍; കൊല്‍ക്കത്ത 2 വിക്കറ്റിന് 115 റണ്‍സ്‌.ജയിക്കാന്‍ 66 പന്തില്‍ 44 റണ്‍സ് കൂടി

7:04:56 PM

8 ഓവര്‍; കൊല്‍ക്കത്ത 2 വിക്കറ്റിന് 110 റണ്‍സ്
ജയിക്കാന്‍ 72 പന്തില്‍ 49 റണ്‍സ് കൂടി.ഗൗതം ഗംഭീറും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും ക്രീസില്‍

7:03:15 PM

കൊല്‍ക്കത്തയ്ക്ക് 2 വിക്കറ്റ് നഷ്ടമായി; ക്രിസ് ലിന്‍ പുറത്ത്
22 പന്തില്‍ 50 റണ്‍സെടുത്ത ക്രിസ് ലിനെ പവന്‍ നേഗി ക്ലീന്‍ ബൗള്‍ഡ് ചെയ്തു

7:00:18 PM

7 ഓവര്‍; കൊല്‍ക്കത്ത 1 വിക്കറ്റിന് 105
ജയിക്കാന്‍ 78 പന്തില്‍ 54 രണ്‍സ് കൂടി

6:56:24 PM

കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; നരേയ്ന്‍ പുറത്ത്
54 റണ്‍സെടുത്ത സുനില്‍ നരേയ്‌നെ അങ്കിത് ചൗധരിയാണ് പുറത്താക്കിയത്.

6:52:17 PM
കൊല്‍ക്കത്ത അനായാസ ജയത്തിലേക്ക്; 6 ഓവറില്‍ വിക്കറ്റ് പോവാതെ 105 റണ്‍സ്‌.ക്രിസ് ലിന്‍(20 പന്തില്‍ 49) സുനില്‍ നരേയ്ന്‍(16 പന്തില്‍ 54 ) ക്രീസില്‍

6:49:01 PM

കൊല്‍ക്കത്ത തല്ലി തകര്‍ക്കുന്നു; 5 ഓവര്‍ വിക്കറ്റ് പോവാതെ 85 റണ്‍സ്
സുനില്‍ നരേയന്‍ 16 പന്തില്‍ 54 റണ്‍സ് , ക്രിസ് ലിന്‍(29) ക്രീസില്‍.ജയിക്കാന്‍ 90 പന്തില്‍ 74 റണ്‍സ്‌

6:43:21 PM

കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം; 4 ഓവര്‍ വിക്കറ്റ് പോവാതെ 59 റണ്‍സ്‌.സുനില്‍ നരേയ്ന്‍(32) ക്രിസ് ലിന്‍(29) ക്രീസില്‍

6:14:58 PM

കൊല്‍ക്കത്തയ്ക്ക് 159 റണ്‍സ് വിജയ ലക്ഷ്യം.20 ഓവറില്‍ ബംഗളൂരു 6 വിക്കറ്റിന് 158 റണ്‍സ്
71 റണ്‍സ് നേടി പുറത്താവാതെ നിന്ന ട്രവിസ് ഹെഡിന്റെ ബാറ്റിങാണ് ബംഗളൂരുവിന് 158 എന്ന മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 46 പന്തില്‍ 2 ഫോറും 5 സിക്‌സും ഉള്‍പ്പെടുന്നതാണ് ഹെഡിന്റെ ഇന്നിങ്‌സ്. മന്ദീപ് സിങ് 52 റണ്‍സെടുത്ത് പുറത്തായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് 3 വിക്കറ്റും, സുനില്‍ നരേയ്ന്‍ 2 വിക്കറ്റും ക്രിസ് വോക്‌സ് 1 വിക്കറ്റും സ്വന്തമാക്കി.

6:12:11 PM

ബംഗളൂരുവിന് 6 വിക്കറ്റുകള്‍ നഷ്ടമായി; പവന്‍ നേഗി പുറത്ത്‌.5 റണ്‍സെടുത്ത പന്‍ നേഗിയെ ഉമേഷ് യാദവ് പുറത്താക്കി.

6:08:54 PM

19 ഓവര്‍; ബംഗളൂരു 5 വിക്കറ്റിന് 137

6:01:49 PM

18 ഓവര്‍; ബംഗളൂരു 4 വിക്കറ്റിന് 125

5:52:18 PM

16 ഓവര്‍; ബംഗളൂരു 4 വിക്കറ്റിന് 108 റണ്‍സ്
ട്രവിസ് ഹെഡ്(38) കേദാര്‍ യാദവ്(1) ക്രീസില്‍

5:49:32 PM

ബംഗളൂരുവിന് 4 വിക്കറ്റുകള്‍ നഷ്ടമായി; മന്ദീപ് സിങ് പുറത്ത്
52 റണ്‍സെടുത്ത മന്ദീപിനെ സുനില്‍ നരേയ്‌നാണ് പുറത്താക്കിയത്.

5:46:18 PM

മല്‍സരം പുനരാരംഭിച്ചു; 15 ഓവര്‍ ബംഗളൂരു 3 വിക്കറ്റിന് 105 റണ്‍സ്‌

5:07:30 PM

കൊല്‍ക്കത്ത- ബംഗളൂരു മല്‍സരം മഴമൂലം തടസപ്പെടുന്നു.ബംഗളൂരു 14.1 ഓവറില്‍ 3 വിക്കറ്റിന് 100 റണ്‍സ്‌.മന്ദീപ് സിങ്(48) ട്രവിസ് ഹെഡ്(35) ക്രീസില്‍

5:05:37 PM

14 ഓവര്‍; ബംഗളൂരു 3 വിക്കറ്റിന് 96 റണ്‍സ്‌

5:00:51 PM

13 ഓവര്‍; ബംഗളൂരു 3 വിക്കറ്റിന് 84 റണ്‍സ്‌.മന്ദീപ് സിങ്(40) ട്രവിസ് ഹെഡ്(27) ക്രീസില്‍

4:56:30 PM

ബംഗളൂരു പൊരുതുന്നു; 12 ഓവര്‍ 3 വിക്കറ്റിന് 78 റണ്‍സ്‌

4:52:10 PM

11 ഓവര്‍; ബംഗളൂരു 3 വിക്കറ്റിന് 71 റണ്‍സ്
മന്ദീപ് സിങ്(36), ട്രവിസ് ഹെഡ്(14) ക്രീസില്‍

4:48:18 PM

ബംഗളൂരുവിന് ഭേദപ്പെട്ട തുടക്കം; 10 ഓവര്‍ 3 വിക്കറ്റിന് 63 റണ്‍സ്‌

4:42:29 PM

9 ഓവര്‍; ബംഗളൂരു 3 വിക്കറ്റിന് 59 റണ്‍സ്
മന്ദീപ് സിങ്(32) ട്രവിസ് ഹെഡ്(11) ക്രീസില്‍

4:37:49 PM

8 ഓവര്‍; ബംഗളൂരു 3 വിക്കറ്റിന് 54 റണ്‍സ്‌

4:34:10 PM

7 ഓവര്‍; ബംഗളൂരു 3 വിക്കറ്റിന് 49 റണ്‍സ്
മന്ദീപ് സിങ്(25), ട്രവിസ് ഹെഡ്(7) ക്രീസില്‍

4:30:40 PM

6 ഓവര്‍; ബംഗളൂരു 3 വിക്കറ്റിന് 40 റണ്‍സ്‌

4:27:42 PM

5 ഓവര്‍; ബംഗളൂരു 3 വിക്കറ്റിന് 34 റണ്‍സ്‌.10 റണ്‍സെടുത്ത ഡിവ്വില്ലിയേഴ്‌സിന്റെ വിക്കറ്റാണ് അവസാനം നഷ്ടമായത്, സുനില്‍ നരേയ്‌ന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു

4:19:34 PM

4 ഓവര്‍; ബംഗളൂരു 2 വിക്കറ്റിന് 29 റണ്‍സ്‌

4:13:10 PM

ബംഗളൂരുവിന് 2 വിക്കറ്റ് നഷ്ടമായി; കോഹ്‌ലി പുറത്ത്
9 പന്തില്‍ 5 റണ്‍സെടുത്ത കോഹ്‌ലിയെ ഉമേഷ് യാദവ് എല്‍ബിയില്‍ കുരുക്കി

4:09:19 PM

2 ഓവര്‍; ബംഗളൂരു 1 വിക്കറ്റിന് 12 റണ്‍സ്
വിരാട് കോഹ്‌ലിയും മന്ദീപ് സിങും ക്രീസില്‍

4:04:51 PM

1 ഓവര്‍; ബംഗളൂരു 1 വിക്കറ്റിന് 1 റണ്‍സ്‌

4:01:13 PM

ബംഗളൂരുവിന് ആദ്യ വിക്കറ്റ് നഷ്ടമായി; ഗെയ്ല്‍ പുറത്ത്
അക്കൗണ്ട് തുറക്കും മുമ്പേ ക്രിസ് ഗെയ്‌ലിനെ ഉമേഷ് യാദവ് മടക്കി

3:54:31 PM

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു.

11:08:19 PM

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ മുംബൈയ്ക്ക് 146 റണ്‍സ് ജയം
ഡല്‍ഹി 13.4 ഓവറില്‍ 66 റണ്‍സിന് ഓള്‍ ഔട്ടായി

11:04:01 PM

13 ഓവര്‍; ഡല്‍ഹി 9 വിക്കറ്റിന് 65 റണ്‍സ്‌

10:56:31 PM

ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായി; മുംബൈ ജയം 1 വിക്കറ്റകലെ
7 റണ്‍സെടുത്ത മുഹമ്മദ് ഷമിയെ ഹര്‍ഭജന്‍ സിങ് പുറത്താക്കി.
10.4 ഓവറില്‍ ഡല്‍ഹി 9 വിക്കറ്റിന് 57 റണ്‍സ്‌

10:52:09 PM

ഡല്‍ഹിക്ക് 8 വിക്കറ്റുകള്‍ നഷ്ടമായി; മുംബൈ ജയത്തിനരികെ
അക്കൗണ്ട് തുറക്കും മുംമ്പേ കഗിസോ റബദയെ കരണ്‍ ശര്‍മ മടക്കി

10:49:08 PM

9 ഓവര്‍; ഡല്‍ഹി 7 വിക്കറ്റിന് 47 റണ്‍സ്
ജയിക്കാന്‍ 66 പന്തില്‍ 166 റണ്‍സ് കൂടി
കഗിസോ റബദയും അമിത് മിശ്രയും ക്രീസില്‍

10:45:00 PM

ഡല്‍ഹിയുടെ 7 വിക്കറ്റുകള്‍ വീണു; പാറ്റ് കുമ്മിന്‍സ് പുറത്ത്
10 റണ്‍സെടുത്ത പാറ്റ് കുമ്മിന്‍സിനെ ഹര്‍ഭജന്‍ സിങ് പുറത്താക്കി. 8.2 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഡല്‍ഹി 7 വിക്കറ്റിന് 46 റണ്‍സ്‌

10:42:14 PM

ഡല്‍ഹിക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി; മര്‍ലോണ്‍ സാമുവല്‍സ് പുറത്ത്
1 റണ്‍സെടുത്ത സാമുവല്‍സിനെ കരണ്‍ ശര്‍മ പുറത്താക്കി.8 ഓവര്‍; ഡല്‍ഹി 6 വിക്കറ്റിന് 40 റണ്‍സ്‌

10:33:38 PM

ഡല്‍ഹി വന്‍ നാണക്കേടിലേക്ക്; കോറി ആന്‍ഡേഴ്‌സണും പുറത്ത്
10 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സണെ ലസിത് മലിംഗയാണ് പുറത്താക്കിയത്. 6 ഓവര്‍ ഡല്‍ഹി 5 വിക്കറ്റിന് 35 റണ്‍സ്. ജയിക്കാന്‍ 84 പന്തില്‍ 178 റണ്‍സ്‌

10:28:20 PM

5 ഓവര്‍;ഡല്‍ഹി 4 വിക്കറ്റിന് 31 റണ്‍സ്‌

10:27:45 PM

ഡല്‍ഹി തകരുന്നു; കരുണും പുറത്ത്
21 റണ്‍സെടുത്ത കരുണ്‍ നായരെ ഹര്‍ഭജന്‍ സിങ് പുറത്താക്കി. 4.4 ഓവറില്‍ ഡല്‍ഹി 4 വിക്കറ്റിന് 31 റണ്‍സ്. ജയിക്കാന്‍ 92 പന്തില്‍ 182 റണ്‍സ് കൂടി

10:23:08 PM

4 ഓവര്‍; ഡല്‍ഹി 3 വിക്കറ്റിന് 26 റണ്‍സ്‌.കരുണ്‍ നായര്‍(21) കോറി ആന്‍ഡേഴ്‌സണ്‍(1) ക്രീസില്‍

10:20:53 PM

ഡല്‍ഹിക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി; പാന്ത് പുറത്ത്
അക്കൗണ്ട് തുറക്കും മുമ്പേ റിഷഭ് പാന്തിനെ ജസ്പ്രീത് ബൂംറ പുറത്താക്കി. 3.2 ഓവര്‍ ഡല്‍ഹി 3 വിക്കറ്റിന് 20 റണ്‍സ്.

10:17:58 PM

3 ഓവര്‍; ഡല്‍ഹി 2 വിക്കറ്റിന് 20 റണ്‍സ്
കരുണ്‍ നായരും, റിഷബ് പാന്തും ക്രീസില്‍

10:12:18 PM

ശ്രേയസ്സ് അയ്യരും പുറത്ത്; ഡല്‍ഹി 1.5 ഓവറില്‍ 2 വിക്കറ്റിന് 6 റണ്‍സ്
3 റണ്‍സെടുത്ത ശ്രേയസിനെ ലസിത് മലിംഗ പുറത്താക്കി

10:07:18 PM

1 ഓവര്‍; ഡല്‍ഹി 1 വിക്കറ്റിന് 4 റണ്‍സ്
കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍ ക്രീസില്‍

10:07:05 PM

ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; സഞ്ജു പുറത്ത്
അക്കൗണ്ട് തുറക്കും മുമ്പേ സഞ്ജു സാംസണെ മിച്ചല്‍ മഗ്ലെങ്ങന്‍ പുറത്താക്കി.

9:48:43 PM

ഡല്‍ഹിക്ക് മുന്നില്‍ റണ്‍മല; മുംബൈ 20 ഓവറില്‍ 3 വിക്കറ്റിന് 212 റണ്‍സ്‌

9:39:54 PM

19 ഓവര്‍; മുംബൈ 3 വിക്കറ്റിന് 189 റണ്‍സ്‌

9:34:58 PM

18 ഓവര്‍; മുംബൈ 3 വിക്കറ്റിന് 182

9:30:06 PM

17 ഓവര്‍; മുംബൈ 3 വിക്കറ്റിന് 166
പൊള്ളാര്‍ഡ്(51) ഹര്‍ദിക്(1) ക്രീസില്‍

9:25:27 PM

16 ഓവര്‍; മുംബൈ 3 വിക്കറ്റിന് 154

9:19:11 PM

മുംബൈയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി; രോഹിത് പുറത്ത്
10 റണ്‍സെടുത്ത രോഹിത് ശര്‍മയെ കഗിസോ റബദയാണ് പുറത്താക്കിയത്.

9:16:19 PM

മുംബൈ കൂറ്റന്‍ സ്‌കോറിലേക്ക്; 14 ഓവറില്‍ 2 വിക്കറ്റിന് 148 റണ്‍സ്
കീറോണ്‍ പൊള്ളാര്‍ഡ്(36) രോഹിത് ശര്‍മ(10) ക്രീസില്‍

9:11:29 PM

14 ഓവര്‍; മുംബൈ 2 വിക്കറ്റിന് 139
പൊള്ളാര്‍ഡ്(29) രോഹിത്(8) ക്രീസില്‍

9:06:23 PM

13 ഓവര്‍; മുംബൈ 2 വിക്കറ്റിന് 122 റണ്‍സ്‌

9:03:53 PM

മുംബൈയ്ക്ക് 2 വിക്കറ്റുകള്‍ നഷ്ടമായി; സിമ്മണ്‍സ് പുറത്ത്
43 പന്തില്‍ 66 റണ്‍സെുത്ത ലിന്‍ഡല്‍ സിമ്മന്‍സിനെ കോറി ആന്‍ഡേഴ്‌സനാണ് പുറത്താക്കിയത്.12.3 ഓവറില്‍ മുംബൈ 2 വിക്കറ്റിന് 116 റണ്‍സ്‌

8:59:48 PM

12 ഓവര്‍; മുംബൈ 1 വിക്കറ്റിന് 109 റണ്‍സ്‌

8:54:32 PM

മുംബൈ മികച്ച നിലിയില്‍; 11 ഓവര്‍ 1 വിക്കറ്റിന് 97 റണ്‍സ്‌.ലിന്‍ഡല്‍ സിമ്മണ്‍സ്(50) കീറോണ്‍ പൊള്ളാര്‍ഡ്(12) ക്രീസില്‍

8:45:34 PM

മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; പട്ടേല്‍ പുറത്ത്
25 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിനെ അമിത് മിശ്രയാണ് പുറത്താക്കിയത്.9 ഓവര്‍; മുംബൈ 1 വിക്കറ്റിന് 79 റണ്‍സ്‌

8:42:39 PM

8.2 ഓവര്‍; മുംബൈ വിക്കറ്റ് പോവാതെ 79 റണ്‍സ്‌

8:30:35 PM

മുംബൈയ്ക്ക് മികച്ച തുടക്കം; 6 ഓവറില്‍ വിക്കറ്റ് പോവാതെ 60 റണ്‍സ്
പട്ടേല്‍(20) സിമ്മണ്‍സ്(32) ക്രീസില്‍

8:18:21 PM

4 ഓവര്‍; മുംബൈ 1 വിക്കറ്റിന് 31 റണ്‍സ്‌.ലിന്‍ഡല്‍ സിമ്മണ്‍സ്(19) പാര്‍ഥിവ് പട്ടേല്‍(9) എന്നിവരാണ് ക്രീസില്‍

8:13:17 PM

3 ഓവര്‍; മുംബൈ വിക്കറ്റ് പോവാതെ 18 റണ്‍സ്‌

8:08:59 PM

2 ഓവര്‍; മുംബൈ വിക്കറ്റ്‌പോവാതെ 10 റണ്‍സ്

8:03:53 PM

1 ഓവറില്‍ മുംബൈ വിക്കറ്റ് പോവാതെ 3 റണ്‍സ്‌

8:02:21 PM

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ടോസ് നഷ്ടപ്പെട്ട് മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യുന്നു.മുംബൈ നിരയില്‍ ജോസ് ബട്‌ലര്‍ക്ക് വിശ്രമം, പകരം ലിന്‍ഡന്‍ സിമ്മന്‍സ്‌

7:40:02 PM

ജയദേവ് ഉനദ്ഗട്ടിന് 5 വിക്കറ്റ്; പൂനെയ്ക്ക് 12 റണ്‍സ് ജയം
149 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റിന് 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

7:30:20 PM

19 ഓവര്‍; ഹൈദരാബാദ് 6 വിക്കറ്റിന് 136
ജയിക്കാന്‍ 6 പന്തില്‍ 13 റണ്‍സ്‌.ബിപുല്‍ ശര്‍മയും റാഷിദ് ഖാനും ക്രീസില്‍

7:23:56 PM

18 ഓവര്‍; ഹൈദരാബാദ് 6 വിക്കറ്റിന് 127
ജയിക്കാന്‍ 12 പന്തില്‍ 22 റണ്‍സ്.9 റണ്‍സെടുത്ത നമാന്‍ ഓജയെ ഉനദ്ഗട്ട് പുറത്താക്കി.

7:18:39 PM

ഹൈദരാബാദിന് തിരിച്ചടി; യുവരാജ് സിങ് പുറത്ത്
47 റണ്‍സെടുത്ത യുവരാജിനെ ജയദേവ് ഉനദ്ഗട്ട് പുറത്താക്കി.17.1 ഓവറില്‍ ഹൈദരാബാദ് 5 വിക്കറ്റിന് 117 റണ്‍സ്. ജയിക്കാന്‍ 17 പന്തില്‍ 32 റണ്‍സ്‌

7:16:05 PM

17 ഓവര്‍; ഹൈദരാബാദ് 4 വിക്കറ്റിന് 117
ജയിക്കാന്‍ 18 പന്തില്‍ 32 റണ്‍സ്‌.യുവരാജ് സിങ്(47) നമാന്‍ ഓജ(1) ക്രീസില്‍

7:06:51 PM

15.1 ഓവറില്‍ ഹൈദരാബാദ് 4 വിക്കറ്റിന് 103

7:01:37 PM

ഹൈദരാബാദിന് 4 വിക്കറ്റുകള്‍ നഷ്ടമായി; ഹെന്റിക്വസ് പുറത്ത്
4 റണ്‍സെടുത്ത മോയിസസ് ഹെന്റിക്വസിനെ ഇമ്രാന്‍ താഹിര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.ജയിക്കാന്‍ 36 പന്തില്‍ 53 റണ്‍സ്‌

6:54:48 PM

ഹൈദരാബാദിന് 3 വിക്കറ്റുകള്‍ നഷ്ടമായി; വാര്‍ണര്‍ പുറത്ത്
40 റണ്‍സെടുത്ത വാര്‍ണറെ ബെന്‍ സ്റ്റോക്‌സ് പുറത്താക്കി

6:53:11 PM

12.2 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 83 റണ്‍സ്

6:43:49 PM

10 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 74 റണ്‍സ്
ജയിക്കാന്‍ 60 പന്തില്‍ 75 റണ്‍സ്‌.വാര്‍ണര്‍(33) യുവരാജ്(17) ക്രീസില്‍

6:41:06 PM

9 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 69 റണ്‍സ്
ജയിക്കാന്‍ 66 പന്തില്‍ 80 റണ്‍സ് കൂടി.വാര്‍ണര്‍(32) യുവരാജ്(15) ക്രീസില്‍

6:18:04 PM

5 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 33 റണ്‍സ്‌.ഡേവിഡ് വാര്‍ണര്‍(19) യുവരാജ് (4) ക്രീസില്‍

6:15:52 PM

ബെന്‍ സ്‌റ്റോക്‌സ് ഓണ്‍ ഫയര്‍; ഹൈദരാബാദിന് 2 വിക്കറ്റുകള്‍ നഷ്ടമായി
4 റണ്‍സെടുത്ത കെയ്ന്‍ വില്യംസണെ സ്റ്റോകസ് ധോണിയുടെ കൈകളിലെത്തിച്ചു.4.3 ഓവറില്‍ ഹൈദരാബാദ് 2 വിക്കറ്റിന് 29 റണ്‍സ്‌

6:13:15 PM

ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി; ധവാന്‍ പുറത്ത്
19 റണ്‍സെടുത്ത ധവാനെ ബെന്‍ സ്റ്റോക്‌സ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു

6:11:16 PM

ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം; 4 ഓവറില്‍ വിക്കറ്റ് പോവാതെ 25 റണ്‍സ്
ജയിക്കാന്‍ 96 പന്തില്‍ 124 റണ്‍സ്‌.ശിഖാര്‍ ധവാന്‍(19) വാര്‍ണര്‍(6) ക്രീസില്‍

5:59:10 PM

1 ഓവര്‍; ഹൈദരാബാദ് വിക്കറ്റ് പോവാതെ 11 റണ്‍സ്
ശികാര്‍ ധവാനും ഡേവിഡ് വാര്‍ണറും ഓപണര്‍മാര്‍

5:41:23 PM

സണ്‍ റൈസേഴ് ഹൈദരാബാദിന് 149 റണ്‍സ് വിജയ ലക്ഷ്യം
റൈസിങ് പൂനെ സൂപ്പര്‍ജയന്റ് 20 ഓവറില്‍ 8 വിക്കറ്റിന് 148 റണ്‍സ്.39 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സ് പൂനെ നിരയിലെ ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത്(34), എംഎസ് ധോണി(31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹൈദരാബാദിന് വേണ്ടി സിദ്ധാര്‍ത്ഥ് കൗല്‍ നാലോവറില്‍ 29 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. റാഷിദ് ഖാന്‍, ബിപുല്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

5:36:38 PM

ധോണി പുറത്ത്; പൂനെയ്ക്ക് 7 വിക്കറ്റുകള്‍ നഷ്ടമായി.31 റണ്‍സെടുത്ത ധോണിയെ സിദ്ധാര്‍ത്ഥ് കൗലാണ് പുറത്താക്കിയത്.

5:33:02 PM

ധോണി വെടിക്കെട്ട്; 19 ഓവര്‍ പൂനെ 6 വിക്കറ്റിന് 142 റണ്‍സ്
ധോണി(18 പന്തില്‍ 26)ക്രീസില്‍.5 പന്തില്‍ 9 റണ്‍സെടുത്ത മനോജ് തിവാരിയുടെ വിക്കറ്റാണ് പൂനെയ്ക്ക് അവസാനം നഷ്ടമായത്.

5:29:22 PM

18.2 ഓവര്‍;പൂനെ 5 വിക്കറ്റിന് 127 റണ്‍സ്‌

5:17:41 PM

പൂനെയ്ക്ക് 5 വിക്കറ്റുകള്‍ നഷ്മായി; ഡാനിയല്‍ ക്രിസ്റ്റ്യന്‍ പുറത്ത്‌

5:14:20 PM

പൂനെയ്ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി; സ്മിത്ത് പുറത്ത്
34 പന്തില്‍ 39 റണ്‍സെടുത്ത സ്മിത്തിനെ സിദ്ധാര്‍ത്ഥ് കൗലാണ് പുറത്താക്കിയത്.15.4 ഓവര്‍ പൂനെ 4 വിക്കറ്റിന് 101 റണ്‍സ്‌

5:10:16 PM

15 ഓവര്‍; പൂനെ 3 വിക്കറ്റിന് 100 റണ്‍സ്‌

5:08:15 PM

ബെന്‍ സ്‌റ്റോക്‌സ് പുറത്ത്; പൂനെ 14.3 ഓവറില്‍ 3 വിക്കറ്റിന് 99 റണ്‍സ്
25 പന്തില്‍ 39 റണ്‍സെടുത്ത സ്റ്റോക്‌സിനെ റാഷിദ് ഖാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

5:04:21 PM

ബെന്‍ സ്റ്റോക്‌സ് കത്തിക്കയറുന്നു; പൂനെ 14 ഓവറില്‍ 2 വിക്കറ്റിന് 98 റണ്‍സ്‌

4:59:12 PM

13 ഓവര്‍; പൂനെ 2 വിക്കറ്റിന് 86 റണ്‍സ്‌

4:55:06 PM

12 ഓവര്‍; പൂനെ 2 വിക്കറ്റിന് 73 റണ്‍സ്‌

4:52:24 PM

11 ഓവര്‍; പൂനെ 2 വിക്കറ്റിന് 68 റണ്‍സ്
സ്മിത്ത്(25) സ്റ്റോക്‌സ് 18 ക്രീസില്‍

4:48:38 PM

പൂനെയ്ക്ക് ഭേദപ്പെട്ട തുടക്കം; 10 ഓവറില്‍ 2 വിക്കറ്റിന് 51 റണ്‍സ്‌

4:42:33 PM

9 ഓവര്‍; പൂനെ 2 വിക്കറ്റിന് 48 റണ്‍സ്
സ്റ്റീവ് സ്മിത്ത്(18) ബെന്‍ സ്റ്റോകസ്(2) ക്രീസില്‍

4:38:57 PM

8 ഓവര്‍; പൂനെ 2 വിക്കറ്റിന് 43 റണ്‍സ്‌.സ്റ്റീവ് സ്മിത്ത്(18) ബെന്‍ സ്റ്റോക്‌സ്(1) ക്രീസില്‍

4:34:42 PM

7 ഓവര്‍; പൂനെ 2 വിക്കറ്റിന് 40 റണ്‍സ്‌.സ്റ്റീവ് സ്മിത്തിനൊപ്പം ബെന്‍ സ്റ്റോക്‌സ് ക്രീസില്‍

4:32:59 PM

പൂനെക്ക് 2 വിക്കറ്റുകള്‍ നഷ്ടമായി; രഹാനെ പുറത്ത്
22 റണ്‍സെടുത്ത രഹാനയെ ബിപുല്‍ ശര്‍മയാണ് പുറത്താക്കിയത്. 6.4 ഓവറില്‍ പൂനെ 2 വിക്കറ്റിന് 39 റണ്‍സ്‌

4:29:46 PM

6 ഓവര്‍; പൂനെ 1 വിക്കറ്റിന് 35 റണ്‍സ്
രഹാനെ(21) സ്മിത്ത്(12) ക്രീസില്‍

4:22:08 PM

പൂനെയ്ക്ക് തണുപ്പന്‍ തുടക്കം; 5 ഓവര്‍ 1 വിക്കറ്റിന് 24 റണ്‍സ്‌.സ്മിത്ത്(10) രഹാനെ(13) ക്രീസില്‍

4:18:57 PM

4 ഓവര്‍; പൂനെ 1 വിക്കറ്റിന് 19 റണ്‍സ്‌

4:14:12 PM

3 ഓവര്‍; പൂനെ 1 വിക്കറ്റിന് 12 റണ്‍സ്
അജിന്‍ക്യ രഹാനെയും സ്റ്റീവ് സ്മിത്തും ക്രീസില്‍

4:08:22 PM

പൂനെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; രാഹുല്‍ ത്രിപതി പുറത്ത്.1 റണ്‍സെടുത്ത ത്രിപതിയെ ബിപുല്‍ ശര്‍മ റണ്ണൗട്ടാക്കി. 2 ഓവര്‍ പൂനെ 1 വിക്കറ്റിന് 6 റണ്‍സ്‌

4:03:37 PM

1 ഓവര്‍; പൂനെ വിക്കറ്റ് പോവാതെ 3 റണ്‍സ്‌.അജിന്‍ക്യ രഹാനെയും രാഹുല്‍ ത്രിപതിയും ഓപണര്‍മാര്‍

3:57:01 PM

ഹൈദരാബാദ് നിരയില്‍ ആശിഷ് നെഹറ തിരിച്ചെത്തി

3:54:54 PM

റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിനെതിരേ ടോസ് നേടിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss