|    Nov 19 Mon, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

റേഷന്‍ സാധനങ്ങള്‍ ലഭിക്കാതെ ദുരിതബാധിതര്‍

Published : 18th August 2018 | Posted By: kasim kzm

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: ഇ-പോസ് സംവിധാനം പ്രവര്‍ത്തിപ്പിക്കാ ന്‍ വൈദ്യുതിയില്ലാതെ വന്നതോടെ സംസ്ഥാനത്തെ വിവിധ ദുരിതബാധിത മേഖലകളി ല്‍ കഴിയുന്നവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ കിട്ടുന്നില്ല. മുല്ലപ്പെരിയാറിന്റെ താഴ്‌വരയില്‍ പ്രളയം ബാധിക്കാത്ത മേഖലയില്‍ കഴിയുന്നവര്‍ പട്ടിണിയിലേക്കു നീങ്ങുന്നു. ഇവരെ ക്യാംപുകളിലേക്കു മാറ്റേണ്ട സാഹചര്യമില്ല. എന്നാല്‍, മറ്റിടങ്ങളിലേക്കു പോവാന്‍ മാര്‍ഗവുമില്ല. ആകെ ആശ്രയമായ റേഷന്‍ സാധനങ്ങള്‍ വൈദ്യുതിയില്ലാത്തതിനാല്‍ ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇ-പോസ് മാറ്റിവച്ച് ഭക്ഷണസാധനങ്ങള്‍ നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലക്കാര്‍ക്കു വിനയായത്.
പെരിയാറിന്റെ പ്രഭവകേന്ദ്രത്തിലെ ജനവാസകേന്ദ്രമായ വള്ളക്കടവ് മുതലായ മേഖലകളില്‍ വൈദ്യുതിബന്ധം പൂര്‍ണമായും കെഎസ്ഇബി വിച്ഛേദിച്ചു. ഇതിനു പുറമേ മൊബൈ ല്‍ നെറ്റ്‌വര്‍ക്കും നിശ്ചലമായി. ഇതോടെ റേഷന്‍ വിതരണം നിലച്ചു. ഇതു സാധാരണക്കാരെയാണു കൂടുതലായി ബാധിച്ചത്. ദുരിതാശ്വാസ ക്യാംപുകളി ല്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണങ്ങള്‍ സജ്ജീകരിച്ച് ജില്ലാ ഭരണകൂടം നല്‍കുന്നുണ്ടെങ്കിലും വെള്ളം കയറാത്ത ഒറ്റപ്പെട്ടുകിടക്കുന്നവര്‍ക്കാണ് ദുരിതം കൂടുതല്‍. തേയിലത്തോട്ടത്തിലെ തൊഴിലാളികളും സാധാരണക്കാരുമാണ് കൂടുതല്‍ ഇരകള്‍.
ആഗസ്തിലെ റേഷന്‍ വിഹിതം 5ാം തിയ്യതിയോടെ തന്നെ റേഷന്‍ കടകളില്‍ എത്തിയിരുന്നെങ്കിലും ആദ്യ ആഴ്ചകളില്‍ കുറച്ചുപേര്‍ മാത്രമാണ് വിഹിതം കൈപ്പറ്റിയത്. ഓണത്തിന് സ്‌പെഷ്യലായി ഒരുകിലോ പഞ്ചസാരയും ഒരുലിറ്റര്‍ മണ്ണെണ്ണയുമുണ്ട്. മഴ ശക്തമായതോടെ ഇവ കടകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതിയും മൊബൈല്‍ നെറ്റ്‌വര്‍ക്കും ഇല്ലാതെ വന്നതോടെ റേഷന്‍ വിഹിതം നല്‍കാന്‍ കഴിയാതെ നിസ്സഹായവസ്ഥയിലാണ് കടക്കാരും. ഇ-പോസ് മെഷീന്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വൈദ്യുതിയും മൊബൈല്‍ നെറ്റ്‌വര്‍ക്കും വേണം. കാര്‍ഡി ല്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളുടെ വിരലടയാളം പതിപ്പിച്ചാല്‍ മാത്രമേ റേഷന്‍ വിതരണം ചെയ്യാനാവൂ എന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss