|    Nov 25 Sat, 2017 11:15 am
FLASH NEWS

റേഷന്‍ സാധനങ്ങള്‍ അമിത വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതായി പരാതി

Published : 12th August 2017 | Posted By: fsq

 

പുനലൂര്‍:  റേഷന്‍ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി അമിത വിലയ്ക്ക് വില്‍പ്പന നടത്തുന്നതായി പരാതി. ഇതിനെതിരേ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.കിഴക്കല്‍ മേഖലകളിലെ ചില റേഷന്‍ കടകളിലാണ് റേഷന്‍ സാധനങ്ങള്‍ അമിതവിലയ്ക്ക് വില്‍ക്കുന്നത്. ബിപിഎല്‍, എപിഎല്‍ കാര്‍ഡുകള്‍ക്ക് നല്‍കേണ്ട പുഴുക്കലരിയും പച്ചരിയും പൂഴ്ത്തിവച്ച് അമിതവിലയ്ക്ക് വില്‍പ്പന നടത്തിയിട്ടും  താലൂക്ക് സപ്ലൈ ഓഫിസ് അധികൃതര്‍ നടപടിയെടുക്കുന്നുമില്ല. പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലാണ് ഇത്തരത്തില്‍ റേഷന്‍ വ്യപാരികള്‍ ഉപഭോക്താക്കളെ കൊള്ളയടിയ്ക്കുന്നത്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ട സൗജന്യഅരിപോലും 15 മുതല്‍ 20 രൂപ വരെ ഈടാക്കിയാണ് കരിഞ്ചന്തയില്‍ റേഷന്‍ വ്യപാരികള്‍ വില്‍ക്കുന്നത്. ബിപിഎല്‍ അരി സ്റ്റോക്കില്ലെന്ന ന്യായംപറഞ്ഞ് അമിതവിലയ്ക്ക് അരി വില്‍ക്കുകയാണ് റേഷന്‍ വ്യാപാരികള്‍ ചെയ്യുന്നത്.ഇതു സംബന്ധിച്ച് സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് റേഷന്‍ ഉപഭോക്താക്കള്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ല. സൗജന്യ അരി പോലും പാവപ്പെട്ടവര്‍ക്ക് നല്‍കാതെ മറിച്ചു വില്‍ക്കുന്ന പ്രവണതകള്‍ വര്‍ധിച്ചിട്ടും റേഷന്‍ കടകള്‍ക്കെതിരേ നടപടിയെടുക്കാത്ത അധികൃതരുടെ നടപടി പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ റേഷന്‍ വ്യാപാരികളില്‍ നിന്ന് പണം വാങ്ങി അവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക