|    Jul 21 Fri, 2017 4:22 pm
FLASH NEWS

റേഷന്‍ സംവിധാനം തകര്‍ക്കരുത്: കേരള ജനപക്ഷം സമരത്തിലേക്ക്

Published : 21st March 2017 | Posted By: fsq

 

ആലപ്പുഴ: റേഷന്‍ കാര്‍ഡ് വിതരണവും റേഷന്‍ സാധനങ്ങളുടെ വിതരണവും താറുമാറാക്കിയ സര്‍ക്കാര്‍ സംവിധാനത്തിനെതിരെ കേരള ജനപക്ഷം സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നരസിംഹപുരം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലപ്പുഴ ജില്ലാ ജനപക്ഷ നേതൃയോഗം തീരുമാനിച്ചു.
കമ്പോളത്തില്‍ അരിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി കുതിച്ചു കയറുന്നു. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഇടത്തട്ടുകാരും കച്ചവട മാഫിയായും ഉദ്യോഗസ്ഥ-രാഷ്ട്രീയ ഉന്നത കൂട്ടുകെട്ടും കൂടി കൊള്ള ലാഭം കൊയ്യുന്ന സ്ഥിതിയിലേക്ക്  കാര്യങ്ങള്‍  എത്തിച്ചിരിക്കുന്നു.
റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ റേഷന്‍ വ്യാപാരികളും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് യോഗം വിലയിരുത്തി.കേരള  ജനപക്ഷം ജില്ലാ നേതൃയോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഭാസ്‌ക്കരന്‍പിള്ള, പി എ മുഹമ്മദ് സക്കീര്‍, ആന്റണി കരിപ്പാശ്ശേരി, ഇ ഷാബ്ദ്ദീന്‍, ടിഎക്‌സ് ജെയിംസ്, ജോര്‍ജ് തോമസ് ഞാറക്കാട്, ജോയി ചക്കുംകരി, കെ സി ആല്‍ബി, കുഞ്ഞുമോള്‍ രാജ, പി ജെ ജെയിംസ്, കെ അനിരുദ്ധന്‍, അനൂപ് തോട്ടത്തില്‍, എം എസ് നവാസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക