|    Jun 29 Thu, 2017 4:08 am
FLASH NEWS

റേഷന്‍ സംവിധാനം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നു: കെ ശിവദാസന്‍ നായര്‍

Published : 8th November 2016 | Posted By: SMR

പത്തനംതിട്ട: സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട റേഷന്‍ സംവിധാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിക്കുകയാണെന്ന് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ പറഞ്ഞു. റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായി. പാര്‍ലമെന്റ് പ്രസിഡന്റ് റോബിന്‍ പരുമല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡിസിസി ഉപാധ്യക്ഷന്‍ റിങ്കു ചെറിയാന്‍, പാര്‍ലമെന്റ് കമ്മറ്റി ഭാരവാഹികളായ അരുണ്‍രാജ്, അജിത്ത് അയിരൂര്‍, ജി മനോജ്, അഖില്‍ അഴൂര്‍, ജോസ് പെരിങ്ങനാട്, വിശാഖ് വെണ്‍പാല, അഡ്വ. തോമസ്, അന്‍സാര്‍ മുഹമ്മദ്, എം എം ബി ഹസന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക