|    Apr 27 Thu, 2017 12:32 pm
FLASH NEWS

റേഷന്‍ വ്യാപാരി സമരം മാറ്റി

Published : 10th November 2016 | Posted By: SMR

കോഴിക്കോട്: റേഷന്‍ വ്യാപാരികളുടെ സമരം ഭക്ഷ്യമന്ത്രിയുടെ ഉറപ്പിന്‍മേല്‍ താല്‍ക്കാലികമായി മാറ്റിവച്ചതായി റേഷന്‍ ഡീലേഴ്‌സ് സംയുക്ത സമരസമിതി അറിയിച്ചു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഭക്ഷ്യമന്ത്രി സംയുക്ത സമരനേതാക്കളുമായി ചര്‍ച്ച നടത്തി. ഡോര്‍ ഡെലിവറി സംവിധാനം മുഴുവനായി നടപ്പാക്കുന്നത് അടുത്ത ഏപ്രിലോടെ സാധ്യമാവുകയുള്ളൂ എന്നും അതുവരെ വ്യാപാരികള്‍ നേരിടുന്ന നഷ്ടം സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് ഉള്‍പ്പെടെ ഈ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വ്യാപാരികള്‍ക്ക് നല്‍കാമെന്നും മന്ത്രി ഉറപ്പ് നല്‍കി. വ്യാപാരികളുടെ ആവശ്യങ്ങള്‍ പഠിച്ച് 15 ദിവസത്തിനകം തീരുമാനമെടുക്കുന്നതിനായി സംഘടനാ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ചെയര്‍മാനായി ഉന്നതാധികാര സമിതിക്ക് രൂപീകരികും.   വ്യാപാരികള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കമെന്നെ സര്‍ക്കാര്‍ ഉറപ്പിന്‍മേല്‍ സമരം തല്‍ക്കാലം മാറ്റിവച്ചതായി സംയുക്ത സമരസമിതി നേതാക്കളായ ജോണി നെല്ലൂര്‍, കാടാമ്പുഴ മൂസ, ടി മുഹമ്മദലി, അഡ്വ. സുരേന്ദ്രന്‍, വി പ്രഭാകരന്‍ നായര്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day