|    Oct 17 Tue, 2017 7:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റേഷന്‍ വ്യാപാരിയുടെ കമ്മീഷനില്‍ നിന്ന് ആദായനികുതി ഈടാക്കുന്നത് നിര്‍ത്തണം

Published : 13th August 2017 | Posted By: fsq

 

കോഴിക്കോട്: നിരവധി പ്രയാസങ്ങള്‍ നേരിട്ട് റേഷന്‍കട നടത്തുന്ന വ്യാപാരികളില്‍ നിന്നു പത്ത് ശതമാനം മുതല്‍ 15 ശതമാനം വരെ കമ്മീഷന്‍ ഈടാക്കാനുള്ള ആദായനികുതി വകുപ്പിന്റെ നിര്‍ദേശം പിന്‍വലിക്കാത്തപക്ഷം റേഷന്‍കടകള്‍ അടച്ചിടാന്‍ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 21ന് സംസ്ഥാന വ്യാപകമായി കടകളടച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ അഡ്വ. ജി കൃഷ്ണ പ്രസാദ്  അധ്യക്ഷത വഹിച്ചു.  അഡ്വ. എസ് സുരേന്ദ്രന്‍, കാടാമ്പുഴ മൂസ, എം എം സൈനുദ്ദീന്‍, ശിവദാസ് വേലക്കാട്, അജിത്ത് മണ്ണാര്‍ക്കാട്, എന്‍ ഷിജീര്‍, തൈക്കല്‍ സത്താര്‍, വി വി രാജന്‍നായര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക