|    Oct 19 Fri, 2018 2:06 am
FLASH NEWS

റേഷന്‍ വ്യാപാരികള്‍ തിരുവോണനാളില്‍ പട്ടിണിസമരം നടത്തി

Published : 6th September 2017 | Posted By: fsq

 

കല്‍പ്പറ്റ: സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനപാക്കേജ് പൊതുസമൂഹത്തിന് മുമ്പില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ തിരുവോണ നാളില്‍ ജില്ലാ കലക്‌ട്രേറ്റിന് മുമ്പില്‍ പട്ടിണിസമരം നടത്തി. 2016 നവംബര്‍മാസത്തില്‍ കേരളത്തില്‍ ഭക്ഷ്യസുരക്ഷാനിയമപ്രകാരം റേഷന്‍ വിതരണം തുടങ്ങിയെങ്കിലും, ഇതിലെ പ്രധാന കണ്ണികളായ ചില്ലറ റേഷന്‍ വ്യാപാരികള്‍ക്ക് നാളിതുവരെയായി വേതനം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നിയമിച്ച പദ്ധതിയുടെ നിര്‍ദേശപ്രകാരം 350 കാര്‍ഡുകള്‍ വരെയുള്ള ഒരു വ്യാപാരിക്ക് കുറഞ്ഞത് 16,000 രൂപ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചതല്ലാതെ തുകയൊന്നും  ലഭിക്കുകയുണ്ടായില്ല. പുറമെ കഴിഞ്ഞ ഏഴ് മാസത്തെ കമ്മീഷന്‍ കുടിശിക ഓണനാളില്‍ പോലും ലഭിച്ചിട്ടില്ല. ഇതിന് പുറമെ റേഷന്‍ വ്യാപാരിക്ക് ലഭിക്കുന്ന കൂലിക്കാശിന് ടാക്‌സും പിടിക്കുമെന്ന ഓര്‍ഡര്‍ വന്നിരിക്കുകയാണ്. എം ജെ ജോര്‍ജ് അധ്യക്ഷനായിരുന്നു. ഡാനിയേല്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. എം പി അനിരുദ്ധന്‍, പി എന്‍ ഐ ഗംഗാധരന്‍, പി ഷാജി, ക്ലീറ്റസ്, കെ എന്‍ വിനോദ്ചന്ദ്രന്‍ സംസാരിച്ചു. നിരാവാഹസമരത്തിന് ബാബു കേണിച്ചിറ, നൗഷാദ് മുട്ടില്‍, മോഹനന്‍, വി എം സണ്ണി നേതൃത്വം നല്‍കി. പി വി വാസുദേവന്‍ ബാബുവിന് നാരങ്ങാനീര് നല്‍കി നിരാഹാരസമരം അവസാനിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss