|    Jul 22 Sun, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  page 10  >  

റേഷന്‍ വ്യാപാരികളെ ജനമധ്യത്തില്‍ മന്ത്രി മോശക്കാരാക്കിയെന്ന് വ്യാപാരികള്‍

Published : 7th September 2017 | Posted By: fsq

 

കോഴിക്കോട്: റേഷന്‍ സാധനങ്ങള്‍ വിതരണത്തിനു യഥാസമയം റേഷന്‍കടകളില്‍ എത്തിക്കാതെ റേഷന്‍ വ്യാപാരികളെ ജനമധ്യത്തില്‍ മോശക്കാരാക്കുന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ബക്രീദും ഓണവുമൊക്കെ എല്ലാ വര്‍ഷവും ഉള്ളതാണ്. ഇത് നേരത്തേ കണ്ട് റേഷന്‍കടകളില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. എന്നാല്‍, സാധനങ്ങളെല്ലാംതന്നെ അവസാന നിമിഷമാണ് എത്തിച്ചത്. കാര്‍ഡുടമകള്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള സാവകാശം നല്‍കാതെ വ്യാപാരികളെ മോശക്കാരായി ചിത്രീകരിക്കാനുള്ള നടപടി ശരിയല്ല. സാധനങ്ങള്‍ കടയിലെത്തിച്ച് വിതരണത്തിനു പത്തു ദിവസം മുമ്പെങ്കിലും സര്‍ക്കാര്‍ അറിയിപ്പ് കാര്‍ഡുടമകള്‍ക്ക് നല്‍കിയാല്‍ ഒരു പരിധിവരെ പരാതികള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss