|    Feb 21 Tue, 2017 3:44 pm
FLASH NEWS

റേഷന്‍ വെട്ടിക്കുറച്ച നടപടി; കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ പോസ്റ്റ് ഓഫിസ് ധര്‍ണ

Published : 29th October 2016 | Posted By: SMR

ഇരിക്കൂര്‍: കേരളീയരുടെ റേഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെയും അര്‍ഹരായ മുഴുവന്‍ ആളുകളേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി. ഇരിക്കൂര്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ സിപിഎം ലോക്കല്‍ സെക്രട്ടറി എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി രമണന്‍ അധ്യക്ഷത വഹിച്ചു. സി മനോഹരന്‍ സംസാരിച്ചു. കല്യാട് പോസ്റ്റ് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. പി ചന്തുകുട്ടി, പി വി മുരളീധരന്‍, പത്മിനി ഫിലിപ്, ഇ പി പ്രദീപന്‍ സംസാരിച്ചു. പടിയൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ ഉദ്ഘാടനം ചെയ്തു. പി കെ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എം എ മോഹനന്‍, കെ പി രാമകൃഷ്ണന്‍, എം ശ്രീനേഷ്, പി ബാബു സംസാരിച്ചു. ഇരിട്ടി: റേഷന്‍ വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്‌കെടിയുവിന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക