|    May 28 Sun, 2017 8:47 pm
FLASH NEWS

റേഷന്‍ വിഹിതം : വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു- ഇ എസ് കാജാ ഹുസയ്ന്‍

Published : 19th May 2017 | Posted By: fsq

 

പാലക്കാട്: ജനങ്ങളുടെ അവകാശമായ റേഷന്‍ വിഹിതം തടസ്സങ്ങളില്ലാതെ എത്തിക്കുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണന്ന് എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം ഇസ് കാ ജാ ഹുസൈന്‍. രൂക്ഷമാകുന്ന റേഷന്‍ പ്രതിസന്ധി പരിഹരിക്കണമെന്നാശ്യപ്പെട്ട് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പാലക്കാട് സിവില്‍ സപ്ലൈസ് ഓഫീസിനു സമീപം സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംറേഷന്‍ വിഹിതത്തിന്റെ നാല്‍പത് ശതമാനവും കരിഞ്ചന്താ മാഫിയയുടെ കൈകളിലാണന്ന് വകുപ്പ് മന്ത്രി പോലും സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാനത്തു റേഷന്‍ കാര്‍ഡുകളുടെ വിതരണം അനിശ്ചിതമായി നീണ്ടു പോവുകയാണ്. വിതരണം ചെയ്യാന്‍ പോകുന്ന ലിസ്റ്റില്‍ തന്നെ വലിയ ക്രമക്കേടുകളാണുള്ളത്. പരാതികള്‍ പരിഹരിച്ചതിനു ശേഷമേ റേഷന്‍ കാര്‍ഡ് വിതരണം നടത്തുകയുള്ളൂ എന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പരാതി പരിഹരിക്കാതെയാണ് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ പോവുന്നത്. മുന്‍ഗണനാ പട്ടികയില്‍ പെട്ടവരില്‍ നിന്നും 50 രൂപയും മുന്‍ഗണതേതര വിഭാഗങ്ങളില്‍ നിന്നും 100 രുപയും സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് വില നിശ്ചയിച്ചിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പാക്കാനുള്ള പ്രതലം ഇനിയും സംസ്ഥാനത്ത് ആയിട്ടില്ല. റേഷന്‍ രംഗത്തെ കരിഞ്ചന്താ സംസ്‌കാരം ഇപ്പോഴും സംസ്ഥാനത്തു തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭക്ഷ്യ സുരക്ഷ ബില്‍ നടപ്പിലാക്കുന്നതോടു കൂടി കേരളത്തിലെ എ പി എല്‍ വിഭാഗത്തിന് അനുവദിച്ചിട്ടുള്ള സബ്‌സിഡി പൂര്‍ണമായും നില്‍ക്കാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി അബൂത്വാഹിര്‍, ആള്‍ കേരളാ  റേഷന്‍ റീട്ടൈല്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സത്താര്‍ പറളി, എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ നെന്മാറ, എ വൈ കുഞ്ഞുമുഹമ്മദ്, ഒ എച്ച് ഖലില്‍  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day