|    Aug 24 Thu, 2017 10:35 am
FLASH NEWS

റേഷന്‍ വിതരണത്തിന് 3,962 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു

Published : 7th August 2017 | Posted By: fsq

 

പത്തനംതിട്ട: ജില്ലയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം വിതരണം ചെയ്യുന്നതിന് 3962 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫിസര്‍ ജി പ്രസന്നകുമാരി അറിയിച്ചു. 3391 മെട്രിക് ടണ്‍ അരിയും 571 മെട്രിക് ടണ്‍ ഗോതമ്പുമാണ് അനുവദിച്ചത്.  എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് (മഞ്ഞ കാര്‍ഡ്) 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്ക് (പിങ്ക് കാര്‍ഡ്) കാര്‍ഡിലെ ഓരോ അംഗത്തിനും ഈ മാസം നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ ഇതര സബ്‌സിഡി പദ്ധതിയില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്ക് (നീല കാര്‍ഡ്) കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി രണ്ട് രൂപ നിരക്കിലും ഒരു കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട 15 രൂപ നിരക്കിലും ഈ മാസം ലഭിക്കും. രണ്ട് രൂപ പദ്ധതിയിലുള്‍പ്പെടാത്ത ഇതര നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (വെള്ള കാര്‍ഡ്) മൂന്ന് കിലോഗ്രാം ഭക്ഷ്യധാന്യം (അരി/ഗോതമ്പ്) അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലും രണ്ട് കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട 15 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഒന്നിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് കാര്‍ഡ് ഒന്നിന് നാല് ലിറ്ററും ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക