|    Sep 26 Wed, 2018 2:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റേഷന്‍ വിതരണം: ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്ന്പ്രഫ. കെ വി തോമസ്

Published : 10th January 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാനത്തെ റേഷന്‍വിതരണം താറുമാറാവാന്‍ കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും പിഎസി ചെയര്‍മാനും മുന്‍ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായ പ്രഫ. കെ വി തോമസ് എം പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമമാണ് കേരളത്തിലെ റേഷന്‍സമ്പ്രദായം താളംതെറ്റിയതിനു കാരണമെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്തതാണെന്നും പ്രഫ. കെ വി തോമസ് പറഞ്ഞു. റേഷന്‍ വിതരണം നിലച്ചാല്‍ കാര്‍ഡുടമകള്‍ക്ക് നിയമമനുസരിച്ച് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനെതിരേ പാര്‍ലമെന്റിനകത്തോ പുറത്തോ സിപിഎം നിലപാടെടുത്തിട്ടില്ല. നവംബര്‍ ഒന്നു മുതല്‍ നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, അര്‍ഹരുടെ പട്ടിക തയ്യാറാക്കുന്നതിലും മറ്റു നടപടികളിലും സര്‍ക്കാര്‍ നടപടികള്‍ വൈകി. മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതു സംബന്ധിച്ച് 15 ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചിട്ടും നീതിയുക്തമായ നടപടിയുണ്ടായിട്ടില്ലെന്നും ഈ വിഷയത്തില്‍ മുന്‍സര്‍ക്കാരിനും വീഴ്ചപറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ കൃത്യമായി റേഷന്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരു മാസമായി എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യധാന്യം ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. റേഷന്‍കടകള്‍ കാലിച്ചാക്ക് കടകളാക്കി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss