|    Jul 23 Sun, 2017 6:27 am
FLASH NEWS

റേഷന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍; ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിക്ക് നിവേദനം നല്‍കി

Published : 22nd July 2016 | Posted By: SMR

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിക്ക് നിവേദനം നല്‍കി.
പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക, അപാകതകള്‍ പരിഹരിച്ച് ആളോഹരി റേഷന്‍ സംവിധാനം പുനസ്ഥാപിക്കുക, ജനോപകാരപ്രദമായ വിധത്തില്‍ റേഷന്‍ സമ്പ്രദായം ഉടച്ചുവാര്‍ക്കുക, ഗുണ നിലവാരമുള്ള ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക, തീരദേശ റേഷന്‍ വിതരണത്തോത് വര്‍ധിപ്പിക്കുക, ഒരു വ്യാപാരത്തിന് പല ലൈസന്‍സ് സമ്പ്രദായം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പി നാരായണന്‍ എക്‌സ് എംഎല്‍എയുടെ നേതൃത്വത്തില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി ജോസഫ്, സെക്രട്ടറി രാജു പി കുര്യന്‍, ട്രഷറര്‍ കെ രാധാകൃഷ്ണന്‍, ലിയാക്കത്ത് ഉസ്മാന്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക