|    Jun 24 Sat, 2017 9:11 am
FLASH NEWS

റേഷന്‍ മുന്‍ഗണനാ പട്ടിക: ഹിയറിങ് നാളെ മുതല്‍

Published : 28th November 2016 | Posted By: SMR

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിലെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ പരാതികള്‍ പരിഹരിക്കുന്നതിന് അപേക്ഷ നല്‍കിയവരുടെ ഹിയറിങ് നാളെ ആരംഭിക്കും. ആക്ഷേപങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഹിയറിങ് നടക്കുന്ന കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് താലൂക്ക് സപ്ലൈ ഓഫീിസര്‍ അറിയിച്ചു. നാളെ രാവിലെ 10ന് 173,174 നമ്പര്‍ കടകളിലുള്ള ഗുണഭോക്താക്കള്‍ മൈലം പഞ്ചായത്ത് ഓഫിസിലും, 39,261 (കുളക്കട പഞ്ചായത്ത് ഓഫിസ്), 182,185 (നെടുവത്തൂര്‍ പഞ്ചായത്ത് ഓഫിസ്), 90,231(വെളിയം പഞ്ചായത്ത് ഓഫിസ്), 243,351( ഉമ്മന്നൂര്‍ പഞ്ചായത്ത് ഓഫിസ്), 272,307( ചടയമംഗലം പഞ്ചായത്ത് ഓഫിസ്), 136,204( ഇട്ടിവ പഞ്ചായത്ത് ഓഫിസ്), 195( ചിതറ പഞ്ചായത്ത് ഓഫിസ്) എന്നിവിടങ്ങളില്‍ ഹിയറിങ്ങിനെത്തണം.30ന് രാവിലെ 10ന് 28,346( കൊട്ടാരക്കര മുന്‍സിപ്പാലിറ്റി), 62,256( പവിത്രേശ്വരം പഞ്ചായത്ത് ഓഫിസ്), 58,268( കരീപ്ര പഞ്ചായത്ത് ഓഫിസ്), 232,237 ( പൂയപ്പള്ളി പഞ്ചായത്ത് ഓഫിസ്), 74,85( ഉമ്മന്നൂര്‍ പഞ്ചായത്ത് ഓഫിസ്), 252,300( ഇളമാട്പഞ്ചായത്ത് ഓഫിസ്), 164,165( കുമ്മിള്‍ പഞ്ചായത്ത് ഓഫിസ്).ഡിസംബര്‍ ഒന്നിന് രാവിലെ 10ന് 305,347( മൈലം പഞ്ചായത്ത് ഓഫിസ്), 251,316( കുളക്കട പഞ്ചായത്ത് ഓഫിസ്), 92,95( വെളിയം പഞ്ചായത്ത് ഓഫിസ്), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത നെടുവത്തൂര്‍ പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി( നെടുവത്തൂര്‍ പഞ്ചായത്ത് ഓഫിസ്), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത വെട്ടിക്കവല പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി( വെട്ടിക്കവല പഞ്ചായത്ത് ഓഫിസ്), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത നിലമേല്‍പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി(നിലമേല്‍ പഞ്ചായത്ത് ഓഫിസ്), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത ഇട്ടിവ പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി(ഇട്ടിവ പഞ്ചായത്ത് ഓഫിസ്), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത കുമ്മിള്‍ പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി(കുമ്മിള്‍ പഞ്ചായത്ത് ഓഫിസ്).രണ്ടിന് രാവിലെ 10ന് 26,278( മേലില പഞ്ചായത്ത് ഓഫിസ്), 224,294( പവിത്രേശ്വരം പഞ്ചായത്ത് ഓഫിസ്), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത എഴുകോണ്‍ പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി( എഴുകോണ്‍ പഞ്ചായത്ത് ഓഫിസ്), 116,259 ( വെളിനല്ലൂര്‍ പഞ്ചായത്ത് ഓഫിസ്), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത ഉമ്മന്നൂര്‍ പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി(ഉമ്മന്നൂര്‍ പഞ്ചായത്ത് ഓഫിസ്), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത ചടയമംഗലം പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി( ചടയമംഗലം പഞ്ചായത്ത് ഓഫിസ് ), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത ചിതറ പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി(ചിതറ പഞ്ചായത്ത് ഓഫിസ്), 169,341( മൈലം പഞ്ചായത്ത് ഓഫിസ്), 67,296( പവിത്രേശ്വരം പഞ്ചായത്ത് ഓഫിസ്, 55,309( കരീപ്ര പഞ്ചായത്ത് ഓഫിസ്), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത പൂയപ്പള്ളി പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി( പൂയപ്പള്ളി പഞ്ചായത്ത് ഓഫിസ്), ഇതര പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത ഇളമാട് പഞ്ചായത്ത് നിവാസികള്‍ക്കു വേണ്ടി(ഇളമാട് പഞ്ചായത്ത് ഓഫിസ്) എന്നിവിടങ്ങളിലാണ് ഹിയറിങ് നടക്കുന്നത്. ഡിസംബര്‍ അഞ്ചു മുതലുള്ള ഹിയറിങ് സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക